അടുത്തിടെ പുറത്തിറങ്ങിയ ഐ സ്മാർട്ട് ശങ്കർ എന്ന പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥിന്റെ ചിത്രം സൂപ്പർഹിറ്റായിരിക്കുകയാണ്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗർവാൾ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ 25 കോടി നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇപ്പോൽ ചിത്രത്തിന്റെ വിജയാഘോഷ ചിത്രങ്ങളും വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകൻ രാംഗോപാൽ വർമയും ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ നടി ചാർമിയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. സ്വന്തം തലയിലും ചാർമിയുടെയും സഹപ്രവർത്തകരുടെയും ദേഹത്തും ഷാംപെയിൻ ഒഴിക്കുന്ന ആർജിവിയെ വീഡിയോയിൽ കാണാം. ആഘോഷത്തിനിടയിൽ ആർജിവി ചാർമിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്നുമുണ്ട്. വീഡിയോ ഷെയർ ചെയ്യപ്പെട്ടതോടെ വിമർശനവുമായി ആരാധകർ രംഗത്തെത്തി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നും ഇങ്ങനെയാണോ ആഘോഷം നടത്തേണ്ടതെന്നും വിഡിയോ പങ്കു വച്ചത് മോശമായിപോയെന്നുമാണ് ആരാധകർ പറയുന്നത്.
ആർജിവിയും ചാർമിയും ഒത്തുള്ള ചുംബന വീഡിയോയ്ക്ക് വിമർശനവുമായി ആരാധകർ
Advertisement