ആര്യനിലും സീസണിലും ഒക്കെയായി മലയാളികളുടെ പ്രിയപ്പെട്ട പൂച്ചക്കണ്ണൻ മസിൽമാൻ വില്ലൻ; ഗാവിൻ പക്കാർഡിനെ കുറിച്ച് മകളുടെ സങ്കടപ്പെടുത്തുന്ന കുറിപ്പ്

56

എൺപത് തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന പൂച്ചക്കണ്ണുള്ള സുന്ദരനായ വില്ലനെ ആരും മറന്നു കാണില്ല. അക്കാലത്ത് വിദേശിയായ വില്ലന് ഒരു മുഖം മാത്രമാണ് ഉണ്ടായിരുന്നത്. ഗാവിൻ പക്കാർഡ്. നിരവധി ഹിറ്റ് സിനിമകളിൽ ഭാഗമായിരുന്ന അദ്ദേഹം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഗാവിൻ പക്കാർഡിന്റെ മകളും മോഡലുമായ എറീക പക്കാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന വില്ലനെ വീണ്ടും ഓർക്കാർ കാരണമായത്.

Advertisements

മോഹൻലാൽ നായകനായ ആര്യനിലും സീസണിലും മികച്ച വില്ലനായ ഗാവനെ മലയാളികൾക്കും വലിയ ഇഷ്ടമായിരുന്നു.

അച്ഛന്റെ ജന്മ വാർഷിക ദിനത്തിലാണ് പഴയ ഫോട്ടോയ്ക്കൊപ്പം അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് എറീക്ക പങ്കുവെച്ചത്. മരിച്ചുപോയ അച്ഛനെക്കുറിച്ചുള്ള മുംബൈ മോഡലിന്റെ കുറിപ്പിലൂടെയാണ് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട വില്ലനെ വീണ്ടും കണ്ടെത്തിയത്.

അച്ഛന്റെ കൈയിൽ തൂങ്ങിയാടുന്ന കുട്ടി എറീക്കയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കൂടെ സഹോദരി കമില്ലെയേയും കാണാം. മികച്ച ശരീരമുള്ള എറീക്കയുടെ അച്ഛനെയാണ് കൂടുതൽ പേരും ശ്രദ്ധിച്ചത്.

വിസ്‌കി ആസ്വദിച്ചുകൊണ്ട് എന്നെയും കമില്ലെയും നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ഉറപ്പാണ്. വി മിസ് യു എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദി-മലയാളം സിനിമകളിൽ ത്രസിപ്പിക്കുന്ന വില്ലൻ വേഷങ്ങൾ ചെയ്ത ഗാവിൻ പക്കാർഡാണ് ചിത്രത്തിലെ ഫിറ്റ്നസ് മാൻ എന്നു തിരിച്ചറിഞ്ഞതോടെ നിരവധി സിനിമാ പ്രേമികൾ ഗാവിനെക്കുറിച്ചുള്ള സിനിമാസ്മരണകൾ പങ്കുവച്ചു.

ഏഴു വർഷം മുൻപാണ് മുംബൈയിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിൽ ശ്വാസകോശരോഗം ബാധിച്ച് ഗാവിൻ മരിക്കുന്നത്. സീസൺ, ആര്യൻ, ബോക്സർ, ജാക്പോട്ട്, ആനവാൽ മോതിരം, ആയുഷ്‌കാലം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗാവിൻ അഭിനയിച്ചിട്ടുണ്ട്.

അവ്രിൽ പക്കാർഡ് ആണ് എറീകയുടെയും കമില്ലെയുടെയും അമ്മ. ഗാവിനും അവ്രിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നു. ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന മോഡലാണ് എറീക. രൺബീർ കപൂറിനൊപ്പം രണ്ട് പരസ്യ ചിത്രങ്ങളിലും എറീക്ക അഭിനയിച്ചു.

Advertisement