ആദ്യ സീനിൽ തന്നെ സ്‌റ്റൈൽ മന്നനുമായുള്ള കിടു സംഘട്ടനം: രജനീകാന്തിന്റെ ദർബാറിൽ അടിപൊളി റോളിൽ യുവരാജ് സിംഗിന്റെ പിതാവും

11

സ്‌റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി ഹിറ്റ്‌മേക്കർ ഏആർ മുരുഗദോസ് ഒരുക്കുന്ന ചിത്രം ദർബാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

അതിനിടയിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി വിശേഷങ്ങളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്.

Advertisements

രണ്ടാം ഷെഡ്യൂളിൽ പ്രധാനപ്പെട്ട ഒരു ആക്ഷൻരംഗത്തിന്റെ ചിത്രീകരണമാണ് മുംബൈയിൽ പുരോഗമിക്കുന്നത്.

ഈ രംഗത്തിൽ രജനീകാന്തിനൊപ്പം മറ്റൊരു താരം കൂടിയുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് ആണത്.

സിംഗ് ഈസ് ബ്ലിംഗ്, ബാഗ് മിൽക്ക ബാഗ് എന്നീ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനായ താരമാണ് യോഗ് രാജ് സിംഗ്.

രജനീകാന്തിനോടൊപ്പം യോഗ്രാജ് സിംഗ് വരുന്ന ആക്ഷൻ രംഗമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് സീൻ എന്നാണ് വിവരം.

അതേസമയം, ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പോലീസ് വേഷത്തിൽ രജനിയെത്തുന്നു എന്ന സവിശേഷതയും ദർബാറിനുണ്ട്.

ചന്ദ്രമുഖി. കുസേലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻതാരയാണ് ഈ ചിത്രത്തിൽ രജനീകാന്തിന്റെ നായിക. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിക്കുന്നത്.

ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ നിർമ്മാതാക്കളും ലൈക പ്രൊഡക്ഷൻസ് ആയിരുന്നു.

മുരുഗദോസിന്റെ കത്തി എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷൻസ് വീണ്ടും മുരുഗദോസുമായി കൈകോർക്കുകയാണ്.

നിരവധി ബോളിവുഡ് താരങ്ങളാണ് ദർബാറിൽ അഭിനയിക്കുന്നത്. പ്രദീപ് കബ്ര, പ്രതീക് ബബ്ബർ, ദാലിബ് താഹിൽ, ജതിൻ സർന എന്നീ ബോളിവുഡ് താരങ്ങൾ ചിത്രത്തിൽ ഉണ്ട്.

നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്ത വർഷം ജനുവരി 9ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ നീക്കം.

Advertisement