അമല പോളിന്റെ മുൻ ഭർത്താവ് എഎൽ വിജയ് വിവാഹം കഴിക്കാൻ പോകുന്ന യുവതി ഇതാണ്

28

മലയാളി നടി അമല പോളിന്റെ മുൻ ഭർത്താവ് തമിഴ് സംവിധായകൻ എഎൽ വിജയ് വീണ്ടും വിവാഹിതനാകുന്നു എന്ന റിപ്പോർട്ടാണ് തമിഴ് സിനിമാ ലോകത്തെ പരുതിയ ചർച്ചാവിഷയം. ചെന്നൈ സ്വദേശിയായ ഡോക്ടറുമായി വിജയ് യുടെ രണ്ടാം വിവാഹം ഉറപ്പിച്ചെന്നും അടുത്ത മാസം ആദ്യം വിവാഹം നടക്കുമെന്നുമായിരുന്നു വാർത്ത.

സത്യമാണോ റൂമറാണോ എന്ന സംശയം പങ്കുവച്ച് പല ആരാധകരും രംഗത്തെത്തിയതിന് പിന്നാലെ വിവാഹവിശേഷങ്ങൾ വിജയ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. വാർത്ത സ്ഥിരീകരിച്ച് പത്രക്കുറിപ്പിറക്കിയിരിക്കുകയാണ് അദ്ദേഹം.

Advertisements

വി4 എന്റെർടെയ്നേഴ്സിന്റെ പബ്ലിക് റിലേഷൻ ഓഫീസർ ആയ ഡയമണ്ട് ബാബുവാണ് പത്രക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

എല്ലാവർക്കും അവരവരുടെ ജീവിതയാത്ര വളരെ പ്രത്യേകത ഉള്ളതും സമാനതകൾ ഇല്ലാത്തുമായിരിക്കും. എല്ലാവരെയും പോലെ തന്നെ എന്റെ ജീവിതവും പല തലങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സങ്കടവുമ സന്തോഷവും വിജയവും പരാജയവും എല്ലാം അതിലുണ്ട്. ആ അവസരങ്ങളിലെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നത് ഞാൻ സുഹൃത്തുക്കൾ എന്നല്ല കുടുംബം എന്ന് തന്നെ അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങളുടെ പിന്തുണയാണ്.

അവരെന്റെ വികാരങ്ങളെ മനസിലാക്കി, എന്റെ സ്വകാര്യതയെ മാനിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുടക്കത്തെക്കുറിച്ച് എന്റെ എല്ലാ അഭ്യുദയകാംഷികളോടും പങ്കുവയ്ക്കണമെന്ന് ഇന്നെനിക്ക് തോന്നുന്നു. ഡോക്ടർ ഐശ്വര്യയുമായുള്ള എന്റെ വിവാഹം അറിയിക്കാൻ എനിക്കേറെ സന്തോഷം.

ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണ്. വരുന്ന ജൂലൈയിൽ ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുക. നിങ്ങളുടെ ഏവരുടെയും സ്നേഹത്തോടെയും ആശിർവാദത്തോടെയും ഞാൻ എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തതിന് തുടക്കംകുറിക്കുന്നു. നിങ്ങളുടെ ആശംസകൾക്കും പിന്തുണയ്ക്കും നന്ദി’വിജയ് പത്രക്കുറിപ്പിൽ പറയുന്നു.

മദ്രാസ് പട്ടണം, ദൈവത്തിരുമകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എഎൽ വിജയ്. ദൈവത്തിരുമകൾ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014ൽ ഇവർ വിവാഹിതരാവുകയും ചെയ്തു.

2017ൽ അമലയുമായി വിജയ് വിവാഹബന്ധം വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് വിജയ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്. കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലെത്തുന്നത്.

Advertisement