ഒരുകാലത്ത് മലയാളം സിനിമാ സീരിയൽ രംഗത്ത് മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മണൻ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മൺ. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി എകെ സാജൻ ഒരുക്കിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
ബിഗ്സ്‌ക്രീനിൽ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയൽ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാപാത്രങ്ങളും ആയി താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം ഇന്നും മിഴിവോടെ ആളുകളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു താരം.
മിനി സ്‌ക്രീനിൽ കൂടുതൽ വില്ലത്തി വേഷങ്ങളിൽ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തിൽ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് ആണ് നടത്തിയത്. ഇപ്പോൾ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മൺ.
ഈ പരമ്പരയിൽ തന്റെ ഒപ്പം അഭിനയിച്ച ടോഷ് ക്രിസ്റ്റിയെ ആയിരുന്നു ചന്ദ്ര ലക്ഷ്മണൻ വിവാഹം കഴിച്ചത്. അടുത്തിടെയാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്. സോഷ്യൽമീഡിയ വഴി ടോഷ് ക്രിസ്റ്റിയാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്.
ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്. ഇപ്പോഴിതാ ചന്ദ്രാ ലക്ഷ്മൺ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിനെ കുറിച്ചും, ഡിസ് ചാർജ് ആയി വരുമ്പോൾ വീട്ടിൽ നൽകിയ സർപ്രൈസും എല്ലാം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ടോഷ് ക്രിസ്റ്റി.
ചന്ദ്ര അറിയാതെ വീട്ടിലെ മുറി ഡെക്രേറ്റ് ചെയ്യുക എന്നതായിരുന്നു ആദ്യത്തെ പണി. സ്വന്തം സുജാത സീരിയൽ ടീമിലെ ആർട്ടിൽ പ്രവൃത്തിക്കുന്നവരാണ് റൂം അലങ്കരിക്കാൻ ടോഷിനെ സഹായിച്ചത്. എല്ലാം സെറ്റ് ചെയ്ത് ചന്ദ്രയെയും കുഞ്ഞിനെയും കൂട്ടി വരാനായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ഹോസ്പിറ്റലിൽ ചന്ദ്രയെ പരിപാലിച്ച ഡോക്ടറിനും നഴ്സുമാർക്കും എല്ലാം ഒപ്പം നിന്ന് വീഡിയോസും സെൽഫിയും എടുത്തു.
ഒരു സെലിബ്രിറ്റി ജാഡയും ഇല്ലാത്ത പേഷ്യന്റ് ആയിരുന്നു ചന്ദ്ര എന്ന് ഡോക്ടർ പറയുന്നു. സെൽഫി എടുക്കുന്നതിന് ഇടയിൽ നഴ്സുമാരാണ് അടുത്ത കുഞ്ഞിനെ കുറിച്ച് ചന്ദ്രയോടും ടോഷിനോടും ചോദിച്ചത്. അടുത്ത കുഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് ടോഷ് പറഞ്ഞപ്പോൾ, ആദ്യത്തെ കുഞ്ഞ് വന്നതിന്റെ എല്ലാം കഴിയട്ടെ എന്നായിരുന്നു ചന്ദ്രയുടെ പ്രതികരണം.
ഒരുമിച്ച് ആവുമ്പോൾ കുഞ്ഞുങ്ങൾ ഒന്നിച്ച് കളിച്ച് വളർന്നോളും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു നഴ്സ് ഉപദേശിച്ചു. ശേഷം വീട്ടിലെത്തിയ ചന്ദ്രയെയും കുഞ്ഞിനെയും അമ്മ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. ചിരിച്ചുകൊണ്ടാണ് വാവ വീട്ടിലേക്ക് കടന്നത്. വീട്ടിൽ പരിചയമില്ലാത്ത ഷൂസ് കണ്ട് ചന്ദ്ര ചോദിച്ചപ്പോൾ തന്നെ സർപ്രൈസ് പൊളിയുമോ എന്ന് ടോഷ് കരുതിയിരുന്നുവത്രെ.
എന്നാൽ എന്തോ സർപ്രൈസ് ഉണ്ടാവും എന്ന് തനിക്ക് തോന്നിയിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് റൂമിൽ കയറി എല്ലാം കണ്ടപ്പോൾ ചന്ദ്ര ലക്ഷ്മൺ പറഞ്ഞത്. സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു.
അതുകൊണ്ടുതന്നെ വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.