അങ്ങനെ പ്രിഡിഗ്രിയും തോറ്റു: വെളിപ്പെടുത്തലുമായി മമ്മൂട്ടി

58

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി കഥാപാത്രാമകുന്നതിന് വേണ്ടി ഏത് രീതിയിലേക്കും മാറുന്ന അതുല്യ നടനാണ്.

പ്രായത്തെ പോലും തോൽപ്പിച്ച് എങ്ങനെ ഇപ്പോഴും സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നു എന്ന് ചോദ്യത്തിന് സിനിമയോടുള്ള അടങ്ങാത്ത ആർത്തി എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

Advertisements

സിനിമാ നടനാകുന്നതിന് മുൻപ് തന്നെ തനിക്ക് സിനിമയോടുള്ള ഭ്രാന്തിനെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മമ്മൂക്ക.

സിനിമ കാണാൻ പോയതുകൊണ്ടാണ് താൻ പ്രിഡ്രിക് തോറ്റുപോയത് എന്നായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ ‘സിനിമ കാണാൻ പോയതിന്റെ പേരിൽ ഒരുപാട് വഴക്കുകൾ കേട്ടിട്ടുണ്ട്.

സിനിമ കാണാൻ പോയി എന്ന കാരണംകൊണ്ട് പള്ളിക്കൂടത്തിൽ ഒരു വർഷവും നഷ്ടപ്പെടുത്തി. പ്രിഡിഗ്രി സെക്കൻഡ് ഇയർ തോറ്റു.

ജീവിതം പണയം വച്ചുവരെ സിനിമ കാണാൻ പോയിട്ടുള്ള ആളാണ് മമ്മൂട്ടി പറഞ്ഞു. ഉയരെക്ക് ശേഷം ബോബി സഞ്‌ജെയ് ഒരുക്കുന്ന എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു മമ്മൂട്ടി തമാശ രൂപേണ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

തിരക്കഥകൃത്തുക്കളായ ബോബിയും സഞ്‌ജെയും നന്നേ ചെറുപ്പത്തിൽ ആദ്യമായി മമ്മൂട്ടിയെ കണ്ടതും മമ്മൂട്ടി അതിവേഗത്തിൽ ഓടിച്ച ജീപ്പിലിരുന്ന് പേടിച്ചതുമെല്ലാം ഇരുവരും ചടങ്ങിൽ പറഞ്ഞിരുന്നു.

രണ്ടുപേർക്കും രണ്ട് കുട്ടികൾ വീതമായെങ്കിലും ഇപ്പോഴും വളർന്നിട്ടില്ല എന്നാണ് ഇതിനു മമ്മൂക്ക മറുപടി നൽകിയത്.

Advertisement