മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ താൻ സംവിധായകനാകുന്ന ആദ്യ സിനിമയ്ക്കായി ബ്രേക്ക് എടുക്കുന്നു. സിദ്ദീഖ്ലാലിലെ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ പൂർത്തിയാക്കിയതിന് പിന്നാലെ ഒക്ടോബറിൽ സ്വന്തം സംവിധാനത്തിലുള്ള ത്രീഡി ചിത്രം ബറോസ് ചിത്രീകരണത്തിലേക്ക് ലാൽ കടക്കും. ഗോവയാണ് പ്രധാന ലൊക്കേഷൻ. മൈഡിയർ കുട്ടിച്ചാത്തനിലൂടെ ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ജിജോ പുന്നൂസ് ബറോസിന്റെ ടെക്നിക്കൽ ഡയറക്ടറും കഥാകൃത്തുമായി ലാലിനൊപ്പമുണ്ട്. കെയു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ ബറോസ് പ്രീ പ്രൊഡക്ഷന്‍ ചെന്നൈയിൽ മോഹൻലാൽ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹൻലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധർ ചിത്രത്തിലുണ്ടാകും. മോഹൻലാൽ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകർക്കും സർപ്രൈസ് ആയിരുന്നു. അമേരിക്കൻ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു.
സംവിധായകാനുള്ള മുന്നൊരുക്കം, ബിഗ് ബ്രദർ പൂർത്തിയാക്കിയാൽ പിന്നെ ലാലേട്ടന് ബ്രേക്ക്: ഇടവേളയ്ക്ക ശേഷം വരും വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായി പൊളിച്ചടുക്കാൻ
Advertisement