ആച്ഛന്റെ ആ കാര്യം ആ കാര്യം പറഞ്ഞപ്പോൾ ലാലേട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു: വെളിപ്പെടുത്തലുമായി ഷമ്മിതിലകൻ

29

അഭിനയ കുലപതി തിലകൻ താരരാജാവ് മോഹൻലാൽ ടീം ആണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അച്ഛൻ മകൻ ജോഡി ആയി വെള്ളിത്തിരയിൽ വിസ്മയം വിരിയിച്ചിട്ടുള്ളത് എന്ന് നിസംശയം നമ്മുക്ക് പറയാൻ സാധിക്കും. കിരീടം, ചെങ്കോൽ, പവിത്രം, സ്ഫടികം, മിന്നാരം, നരസിംഹം, ഇവിടം സ്വർഗ്ഗമാണു തുടങ്ങിയ ചിത്രങ്ങൾ ഇവരുടെ ഗംഭീര പ്രകടനം കണ്ട ചിത്രങ്ങൾ ആണ്. അച്ഛൻ മകൻ കഥാപാത്രങ്ങൾ അല്ലാതെയും ഇവരുടെ കെമിസ്ട്രി കണ്ട ചിത്രങ്ങൾ ഏറെയാണ്. നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, നാടോടി കാറ്റ്, ഉണ്ണികളേ ഒരു കഥ പറയാം, നാടു വഴികൾ, കിലുക്കം, സന്മനസ്സുള്ളവർക്ക് സമാധാനം, സദയം, കളിപ്പാട്ടം തുടങ്ങിയ ചിത്രങ്ങളിൽ ഇവരുടെ ഒരുമിച്ചുള്ള ഗംഭീര പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്.

മലയാള സിനിമയിൽ തന്നോട് ഏറ്റവും കൂടുതൽ സ്‌നേഹം കാണിച്ചിട്ടുള്ളത് മോഹൻലാൽ ആണെന്നും മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനാണ് മോഹൻലാൽ എന്നും തിലകൻ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. മോഹൻലാൽ തനിക്കു സ്വന്തം മകനെ പോലെ ആണെന്നും തിലകൻ പറഞ്ഞിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ തിലകൻ ചേട്ടന് മോഹൻലാലിനോടുള്ള പുത്ര വാത്സല്യം കണ്ടു എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകനോട് ഒരു ആരാധകൻ ചോദിച്ചതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ.

തോന്നിയിട്ടുണ്ട്. അച്ഛനാണെ സത്യം. അത് ഞാൻ ജില്ലാ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ അദ്ദേഹത്തിനെ ബോധ്യപ്പെടുത്തിയപ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞത് ഞാൻ കണ്ടതുമാണ്. മോഹൻലാൽ എന്ന നടൻ തന്റെ അച്ഛനെ എത്ര മാത്രമാണ് സ്‌നേഹിക്കുന്നത് എന്നും തന്റെ അച്ഛൻ എത്ര മാത്രം ലാലേട്ടനെ സ്‌നേഹിച്ചു എന്നും അറിയാവുന്ന ആളാണ് ഷമ്മി തിലകൻ.

മോഹൻലാലുമായി അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയുമാണ് അദ്ദേഹം. ഇടക്കാലത്തു താര സംഘടനയായ അമ്മയുമായി ഉടക്കി നിന്നപ്പോഴും മോഹൻലാൽ ചിത്രങ്ങളിൽ തിലകൻ അഭിനയിച്ചു. മാത്രമല്ല, തിലകന്റെ മരണ ശേഷം ഇപ്പോൾ മോഹൻലാൽ അമ്മ പ്രസിഡന്റ് ആയപ്പോൾ അദ്ദേഹം മുൻകൈ എടുത്താണ് തിലകന് എല്ലാവിധ ആദരവും നൽകി കൊണ്ട് അദ്ദേഹം എന്നും അമ്മയുടെ ഭാഗം ആയിരിക്കും എന്ന വസ്തുത ആവർത്തിച്ചു വ്യക്തമാക്കിയതും.

Advertisement