മോഹൻലാൽ അഹങ്കാരിയല്ല, ശത്രുക്കളുമില്ല, കാരണം വെളിപ്പെടുത്തി രഞ്ചിത്ത്

62

മോഹൻലാൽ രഞ്ജിത്ത് ടീം മലയാള സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ്. ദേവാസുരം, ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, രാവണപ്രഭു, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ എത്രയോ തവണ പ്രേക്ഷകനെ വിസ്മയിപ്പിച്ചിരിക്കുന്നു ഈ ഹിറ്റ് കെമിസ്ട്രി.

Advertisements

ഇപ്പോഴിതാ, മോഹൻലാലിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് രഞ്ജിത്ത് പറഞ്ഞ ചില വാക്കുകൾ വൈറലാവുകയാണ്. മോഹൻലാൽ എന്ന വ്യക്തിക്ക് ശത്രുക്കളില്ല, അഹങ്കാരിയുമല്ല എന്നു പറയുന്നതിന്റെ കാരണമാണ് രഞ്ജിത്ത് സൂചിപ്പിക്കുന്നത്.

രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ

ശ്രീ മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നമ്പൂതിരിയെയാണ് ഓർമ്മ വരുന്നത്. ആർട്ടിസ്റ്റ് നമ്പൂതിരിയല്ല,? അതിനു മുമ്പ് ജീവിച്ച ബുദ്ധിമാനായ മറ്റൊരു നമ്പൂതിരി. നമ്പൂതിരിയോട് ആരോ ചോദിച്ചു,? ആറും നാലും പതിനൊന്നല്ലേ എന്ന്. ഉവ്വോ? അങ്ങനെയാവാം. അതേന്നും കേട്ടിട്ടുണ്ട്. നിശ്ചയില്ല്യ.

ആ നയതന്ത്രജ്ഞതയാണ് കഴിഞ്ഞ പത്ത് മുപ്പത് വർഷമായിട്ട് മോഹൻലാൽ തന്റെ വർക്കിംഗ് സ്‌പെയിസിൽ തുടർന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മോഹൻലാലിന് ശത്രുക്കളില്ല. അഹങ്കാരി എന്ന പേരുമില്ല.

ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല. ആ നയതന്ത്രത മോഹൻലാലിൽ നിന്ന് അനുകരിച്ച് പലരും ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ ഈ നയതന്ത്രജ്ഞത വെടിയുകയും തന്റെ ജീവിത പരിസരങ്ങളോട്,? സമൂഹത്തിൽ നടക്കുന്നവയെ അറിയാനും പ്രതികരിക്കാനും ലാലിലെ മനുഷ്യ സ്‌നേഹി തയ്യാറാവുകയും ചെയ്യുന്നുണ്ട്.

Advertisement