ഇറാഖിൽ കുടുങ്ങിയ നഴ്‌സുമാരുടെ കഥ പറഞ്ഞ ‘ടേക്ക് ഓഫ്’ എന്ന ബ്രില്യന്റ് ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും പാർവതിയും ജോഡിയാകുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ.
Advertisements
പക്ഷേ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പാർവതി ഈ സിനിമയിൽ ഉണ്ടാകില്ല. ചിത്രത്തിൽ നിന്ന് പാർവതി പിൻമാറി എന്നാണ് റിപ്പോർട്ടുകൾ.
ആന്റോ ജോസഫ് നിർമ്മിക്കുന്ന സിനിമ അടുത്ത മാസം ചിത്രീകരണം ആരംഭിക്കുകയാണ്. അഭിനയജീവിതത്തിൽ നിന്ന് തൽക്കാലം ഒരു അവധിയെടുക്കുകയാണെന്നും അതിൻറെ ഭാഗമായാണ് ചിത്രത്തിൽ നിന്ന് പാർവതി പിൻമാറിയതെന്നുമാണ് അറിയുന്നത്.
ടേക്ക് ഓഫിന് ശേഷം അതിനേക്കാൾ മികച്ച ഒരു സിനിമയ്ക്കാണ് മഹേഷ് നാരായണൻ ശ്രമിക്കുന്നത്. പാർവതി പിൻമാറുമ്പോൾ അതേ പൊട്ടൻഷ്യലുള്ള മറ്റൊരു നായികയെയാണ് മഹേഷ് നാരായണൻ തേടുന്നത്.
Advertisement