തുളസീദാസിന്റെ സംവിധാനത്തിൽ വർഷങ്ങൾക്കുമുമ്പ് ‘ദോസ്ത്’ എന്നൊരു സിനിമയിറങ്ങി. ആ തുളസീദാസ് പിന്നീട് ദിലീപിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചു. കുഞ്ചാക്കോ ബോബനും ദിലീപും തമ്മിലും അത്ര നല്ല രസത്തിലല്ല എന്നായിരുന്നു അടുത്തകാലം വരെ പ്രചരിച്ചത്.
എന്നാൽ കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിന് വന്ന ചുരുക്കം ചില സെലിബ്രിറ്റുകളിൽ ദിലീപും ഭാര്യ കാവ്യ മാധവനും ഉണ്ടായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് ആശ്ചര്യപ്പെടുന്നവരോട് ഒരുകാര്യമേ പറയാനുള്ളൂ, പ്രചരിക്കുന്നതെല്ലാം സത്യമാകണമെന്നില്ല.
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൌ ഓൾഡ് ആർ യു’വിൽ നായകനായി അഭിനയിച്ചതോടെയാണ് ദിലീപും ചാക്കോച്ചനും തമ്മിൽ ശത്രുക്കളായതെന്നായായിരുന്നു പ്രചരണം. എന്നാൽ അവർ തമ്മിൽ ഏറ്റവുമടുത്ത സൗഹൃദവും ആത്മബന്ധവുമാണെന്ന് തെളിയിക്കുന്നതായി ചാക്കോച്ചൻറെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ്.
എന്തായാലും ഉടൻ തന്നെ ചാക്കോച്ചനും ദിലീപും ഒരുമിക്കുന്ന സിനിമയും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.