ബോളിവുഡ് സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചർച്ചയായിരുന്നു നടൻ സൽമാൻ ഖാനും നടി സംഗീത ബിജ്ലാനിയും തമ്മിലുള്ള പ്രണയകഥ.
1986 ൽ തുടങ്ങിയ പ്രണയം 10 വർഷങ്ങൾ നീണ്ടു. പിന്നീട് ഇവർ വേർപിരിയുകയും ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ സംഗീത വിവാഹം കഴിക്കുകയും ചെയ്തു.
2010 ൽ അസറുദ്ദീനും സംഗീതയും തമ്മിൽ വിവാഹമോചിതരായി. കഴിഞ്ഞ ദിവസം സംഗീതയുടെ 54ാം പിറന്നാൾ ആയിരുന്നു. ആഘോഷങ്ങൾ സംഘടിപ്പിച്ചതാകട്ടെ മുൻകാമുകൻ സൽമാൻ ഖാനും.
അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.സൽമാന്റെ ഇപ്പോഴത്തെ കാമുകി ലൂലിയ വാന്റൂറും നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ക്ഷണിക്കപ്പെട്ട അതിഥികളിൽ ഉണ്ടായിരുന്നു.
ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സൽമാൻ ഖാനും പ്രഭുദേവയും ഉർവ്വശി എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു.