നടി അനുഷ്ക ഷെട്ടിക്ക് തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റിലുണ്ടായ അപകടത്തിൽ പരിക്കേറ്റു. നടിയുടെ കാലൊടിഞ്ഞു എന്നാണറിയുന്നത്.
ചിത്രത്തിലെ ഒരു സുപ്രധാന രംഗത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അപകടം. ആഴ്ചകൾ നീളുന്ന വിശ്രമമാണ് ഡോക്ടർമാർ നടിക്ക് നിർദ്ദേശിച്ചിരിക്കുന്നത്.
രണ്ട് വർഷം മുമ്പാണ് ചിരഞ്ജീവി നായകനായെത്തുന്ന സിനിമ ഷൂട്ടിംഗ് തുടങ്ങുന്നത് പിന്നീട് പല പല കാരണങ്ങൾ കൊണ്ട് ചിത്രീകരണം നീണ്ടു പോയിരുന്നു.
സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുമ്പോൾ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്ക ഷെട്ടിയാണ്.
ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും അനുഷ്ക ഷെട്ടിയുണ്ടാകും. ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയിൽ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചെലവഴിക്കുന്നത് 50 കോടി രൂപയാണ്. റാം ലക്ഷ്മൺ, ഗ്രേഗ് പവൽ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നത്.
സെയ് റാ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.