20 വയസുകാരിക്ക് ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യം. കർണാടകയിലെ കോളാർ ജില്ലയിലാണ് സംഭവം. ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളക്കെട്ട് നിറഞ്ഞ പാടത്ത് വീണ് മാല എന്ന പെൺകുട്ടിയാണ് മരണമടഞ്ഞത്.
ബിഎ പൂർത്തിയാക്കിയ മാല ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവവുണ്ടാതത്. പോലീസും ഫയർഫോഴ്സും എത്തിയാണ് പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.
അതേമസയം വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ആളില്ലാത്ത പാടശേഖരത്തിന് ചുറ്റുവേലി കെട്ടിയിരുന്നില്ല. ഇതാണ് പെൺകുട്ടി വെള്ളക്കെട്ടിൽ വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം തന്റെ മകൾ പശുവിനുള്ള പുല്ല് ചെത്താൻ പാടത്ത് പോയതാണെന്നും കാല് തെന്നി വെള്ളക്കെട്ടിൽ വീണതാകാമെന്നും മാലയുടെ പിതാവ് നാരായണപ്പ പോലീസിന് നൽകിയ പരാതിയിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മാല പഠനത്തിൽ മിടുക്കയായിരുന്നെന്നും സ്കോളർഷിപ്പോട് കൂടി പഠിച്ചിരുന്ന സമർത്ഥയായ വിദ്യാർത്ഥിനിയായിരുന്നുവെന്നും മാല പഠിച്ചിരുന്ന കോളാറിലെ ഗവൺമെന്റ് വിമൻസ് കോളജിലെ അധ്യാപകർ പറഞ്ഞു.