ചേച്ചിക്ക് പിന്നാലെ അനുജത്തിയും സിനിമയിലേക്ക്, അനു സിത്താരയുടെ സഹോദരി സുരേഷ് ഉണ്ണിത്താന്റെ സിനിമയിൽ നായികയാകുന്നു

20

സിനമയിലെത്തി വളരെ പെട്ടെന്ന് തന്നെ ആരാധകുരെ പ്രിയ നടിയായി മാറിയ ചേച്ചിക്ക് പിന്നാലെ അനുജത്തിയും സിനിമയിലേക്ക്. താര സുന്ദരി അനു സിത്താരയുടെ സഹോദരി അനു സൊനാര ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം.

Advertisements

ലാൽ പ്രധാനവേഷത്തിൽ എത്തുന്ന ഈ ഹൊറർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് അനു സ്വനാര കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര വഴിയാണ് അനു സ്വനാര ചിത്രത്തിലെത്തുന്നത്.

കുട്ടിക്കാനത്ത് സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്ലസ്ടു വിദ്യാർഥിനിയായ അനു സ്വനാര മികച്ച നർത്തകി കൂടിയാണ്.

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അനു സ്വനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. ഈ വർഷവും അതിനുള്ള തയ്യാറെടുപ്പിലാണ്. കൽപ്പറ്റ എൻ.എസ്.എസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനിയാണ്.

Advertisement