മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ കൈയിൽ ബാൻഡേജിട്ട് നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതോടെ അദ്ദേഹത്തിന്റെ ആരാധകർ ആശങ്കയിലായി. ചൈനയിൽ ചിത്രീകരിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് പ്രചരിച്ചത്.
തങ്ങളുടെ പ്രിയതാരത്തിന് ഷൂട്ടിംഗിനിടയ്ക്ക് എന്തെങ്കിലും അപകടം പിണഞ്ഞോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാൽ താരത്തിന് അപകടമോ പരിക്കോ ഒന്നും സംഭവിച്ചിട്ടില്ലെന്നും കൈവേദന കാരണമാണ് ബാൻഡേജിട്ടതെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ഒരു ഗാനമുൾപ്പെടെയുള്ള രംഗങ്ങളാണ് ഇട്ടിമാണിക്ക് വേണ്ടി ചൈനയിൽ ചിത്രീകരിച്ചത്. ചൈനയിലെ ചിത്രീകരണം പൂർത്തിയാകുന്ന ഇട്ടിമാണിക്ക് എറണാകുളത്ത് 2 ദിവസത്തെ വർക്ക് കൂടി തീർക്കാനുണ്ട്.
ആന്റണി പെരുമ്പാവൂർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഓണത്തിന് തിയേറ്ററുകളിലെത്തിക്കാന്ണ് നീക്കം.