ലാലേട്ടൻ അവിസ്മരണീയമാക്കിയ ദേവാസുരത്തിലെമംഗലശ്ശേരി നീലകണ്ഠനെ ഒറ്റ രാത്രി കൊണ്ട് ഉറക്കമിളച്ചാണ് തൃശ്ശൂർ മാള പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശിയായ പള്ളിയിൽ സുബ്രമണ്യൻ കുരുത്തോലയിൽ തയ്യാറാക്കിയത്.
നേരം പുലർന്നപ്പോൾ മോഹൻലാലിന്റെ കൈകളിൽ അവയെത്തുമ്‌ബോൾ സുബ്രഹ്മണ്യന് എന്തെന്നില്ലാത്ത ആത്മ സംതൃപ്തിയായിരുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന ഇരുമ്പനത്ത് വച്ച് ആണ് ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്റെ ചിത്രം സുബ്രഹ്മണ്യൻ കൈമാറിയത്.
ഇതുവരെ മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങൾ സുബ്രഹ്മണ്യൻ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ മോഹൻലാലിന് കൈമാറുന്നത് ഇത് ആദ്യം. സംവിധായകനും മാള സ്വദേശിയുമായ ജിബിയാണ് ചിത്രം നേരിട്ട് കൈമാറാൻ തലേന്ന് രാത്രി അവസരം ഉറപ്പാക്കുന്നത്. ചിത്രം കണ്ടതോടെ സുബ്രഹ്മണ്യനെ മോഹൻലാൽ അഭിനന്ദിച്ചു.
ഒപ്പം നിന്ന് ഫോട്ടോയും എടുത്തു.മൂന്ന് കുരുത്തോലകൾ ഉപയോഗിച്ച് ഏഴ് മണിക്കൂറിലേറെ സമയമെടുത്താണ് രൂപം നെയ്‌തെടുക്കുന്നത്. പച്ച, മഞ്ഞ, കുരുത്തോല പഴുത്തത് എന്നിവയും ഈർക്കിലിയുമാണ് ചിത്രം നിർമ്മാണത്തിന് ഉപയോഗിച്ചത്.