ഇന്നത്തെ തലമുറ ചിന്തിക്കുന്നതു പോലെ ആണെങ്കിൽ കിരീടം എന്ന സിനിമ തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് സംവിധായകൻ സിബി മലയിൽ.
അച്ഛനെ തല്ലുന്നതു കാണുമ്പോൾ എസ്ഐ പട്ടികയിൽ പേരുള്ള മകൻ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനിൽക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാർഥി തന്നോടു പറഞ്ഞെന്ന് സിബി ഓർമിച്ചു.
ചാക്കോള ഓപ്പൻ, റോസി അനുസ്മരണ അവാർഡ് ദാന സമ്മേളനത്തിലാണ് സിബി മലയിൽ ഓർമ പങ്കു വച്ചത്.
പുതിയ തലമുറയുടെ പ്രായോഗികബുദ്ധി കണക്കിലെടുത്തിരുന്നെങ്കിൽ കിരീടം എന്ന സിനിമ തന്നെ സംഭവിക്കില്ലായിരുന്നു സിബി പറഞ്ഞു.
അടുത്തിടെ ഒരു സംവാദത്തിൽ ഒരു വിദ്യാർഥിയാണ് പറഞ്ഞത്, അച്ഛനെ തല്ലുന്നതു കാണുമ്ബോൾ എസ്ഐ പട്ടികയിൽ പേരുള്ള മകൻ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനിൽക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്.
എസ്ഐ ആയി കഴിഞ്ഞാൽ അയാൾക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം അല്ലെങ്കിൽ ക്വട്ടേഷൻ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകൾ സിബി മലയിൽ പറഞ്ഞു.
വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നതു ശരിയായി അവർ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവർ സാഹചര്യങ്ങളെ വിലയിരുത്തുന്നത് സിബി പറഞ്ഞു.