എന്റെ കൈയ്യിൽ ഒരു പാട് പണമുണ്ട്: അസമിന് 2 കോടി രൂപ കൊടുത്തതിനെ കുറിച്ച് അക്ഷയ് കുമാർ

56

കനത്ത മഴ മുലമുണ്ടായ പ്രളയത്തിൽ കഷ്ടപ്പെടുന്ന അസമിലെ ജനങ്ങൾ ക്ക് തങ്ങളാൽ കഴിയുന്ന സംഭാവന എല്ലാവരും നൽകണമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. പുതിയ ചിത്രമായ മിഷൻ മംഗളിന്റെ ട്രെയിലർ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിന് രണ്ട് കോടി രൂപ നൽകുമെന്നാണ് അക്ഷയ് കുമാർ പ്രഖ്യാപിച്ചത്. അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണൽ പാർക്കിന്റെ രക്ഷാപ്രവർത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാർ നൽകിയത്.

Advertisements

സംഭാവനയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയോട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മാഡം, എന്റെ കൈയിൽ ഒരുപാട് പൈസയുണ്ട് (ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു). അസമിൽ വെളളത്തിലൂടെ ജനങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഞാൻ കണ്ടു.

കുട്ടിയെ എടുത്ത് കൊണ്ട് രക്ഷിതാക്കൾ വെളളത്തിലൂടെ പോകുന്നു. അത്തരം ദുരിതങ്ങൾ ഇല്ലാത്തതിൽ നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്. ഇത് എനിക്കോ എന്റെ കുടുംബത്തിനോ ചിലപ്പോൾ സംഭവിച്ചേക്കാമെന്ന് ഞാൻ ഭയപ്പെട്ട് പോയി,’ അക്ഷയ് കുമാർ പറഞ്ഞു.

കഴിയുന്നത്രയും ആളുകൾ അസമിനെ സഹായിക്കണമെന്നും ട്വീറ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അസമിൽ ഉണ്ടായ പ്രളയം വൻ നാശനഷ്ടമാണ് വരുത്തിവെച്ചത്. കനത്ത മഴയ്യിൽ നദികൾ കരകവിഞ്ഞ് ഒഴുകിയതാണ് പ്രളയം രൂക്ഷമായത്. 15 പേരുടെ ജീവനാണ് പ്രളയം കവർന്നത്.

4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ഹെക്ടർ കൃഷിഭൂമിയും നശിച്ചു. 10 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചു. കസിരംഗ നാഷണൽ പാർക്കിന്റെ തൊണ്ണൂറു ശതമാനം ഭാഗത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തിൻറെ ദുരിതം മനുഷ്യരെപ്പോലെ മൃഗങ്ങളെയും ബാധിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ അത് സൂചിപ്പിക്കുന്ന ഒരു ഫോട്ടോ വൈറലായിരുന്നു. കാസിരംഗ പാർക്കിൽ നിന്ന് പുറത്ത് കടന്ന ഒരു ബംഗാൾ കടുവ ഒരു കടയ്ക്കുള്ളിലെ മെത്തയിൽ വിശ്രമിക്കുന്നതാണ് ഫോട്ടോ.

പ്രളയം ജീവികളെ ബാധിക്കുന്നത് എങ്ങനെയെന്നതിന് തെളിവാണ് ഈ ഫോട്ടോ. കാസിരംഗ പാർക്കിൻറെ പ്രാന്തപ്രദേശത്ത് ഹർമോതി എന്ന സ്ഥലത്ത് ഒരു ചെറിയ കടയിലാണ് കടുവയെ കണ്ടെത്തിയത്. മൃഗസംരക്ഷക സംഘടന വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി ഇത് ഷെയർ ചെയ്യപ്പെട്ടു.

നമുക്ക് ഒരു അപരിചിതനായ അതിഥിയുണ്ട്. ഒരു വീടിനുള്ളിൽ വിശ്രമിക്കുകയാണ് കടുവയെന്നാണ് സംഘടന ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. അസം വനംവകുപ്പുമായി ചേർന്ന് ഡബ്ല്യുടിഐയുടെ മൃഗഡോക്ടർ കടുവയെ മയക്കാൻ മരുന്ന് നൽകുമെന്നാണ് ഡ്ബ്ല്യുടിഐ ട്വീറ്റ് ചെയ്തത്. അസമിൽ വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ നേതൃത്വം നൽകുന്നത് ഡബ്ല്യുടിഐ ആണ്.

Advertisement