സിനിമ ലോകത്തേക്ക് മോഡലിംഗ് രംഗത്ത് നിന്ന് എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റായ് ലക്ഷ്മി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റായ് ലക്ഷ്മി.
റായിയുടെ ഏറ്റവും അടുത്ത സുഹൃത്തും ടെലിവിഷൻ താരവുമായ കരൺ വി ഗ്രോവറിന്റെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിംങ് യാത്ര നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
പൂനയ്ക്കടുത്തുള്ള ടിക്കോണ കോട്ടയിലേക്കാണ് ഇവർ യാത്ര നടത്തിയത്. കോട്ടയോട് ചേർന്നുള്ള ചെറിയ ഗ്രാമമായ ടിക്കോണ പെത്തിൽ നിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. സാഹസിക വിനോദ സഞ്ചാരികളുടെ മികച്ച ട്രെക്കിങ് കേന്ദ്രമാണ് ടിക്കോണ കോട്ട.
മഴക്കാലമാണ് ഇവിടെ ട്രക്കിങ് നടത്താൻ മികച്ച സമയം. കോട്ടയ്ക്കുള്ളിൽ, ഒരു തടാകം, സത്വഹാൻ ഗുഹകൾ, ത്രിംബാകേശ്വർ മഹാദേവ് ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു. സിൽഹാര രാജവംശകാലത്താണ് ഈ കോട്ട പണികഴിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്.