തനിക്ക് ഇംഗ്ലീഷ് പഠിക്കാൻ കഴിയാത്തതിൽ താൻ ഏറെ ദുഖിക്കുന്നുവെന്ന് നടൻ ഷമ്മി തിലകൻ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷമ്മി തിലകൻ ഇക്കാര്യം സുഹൃത്തുക്കളുമായി പങ്കുവച്ചിരിക്കുന്നത്.
എന്നാൽ സംഭവം തമാശയാണ് കേട്ടോ, നടൻ നെപ്പോളിയന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷമ്മിയുടെ ഇംഗ്ളീഷ് പഠനത്തെ കുറിച്ചുള്ള രസകരമായ കുറിപ്പ്.
പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു. അച്ഛൻ ചെയ്ത ദ്രോഹമേ ഇനി പറഞ്ഞിട്ടെന്താ കാര്യം.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരുപം:
പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!
#അച്ഛൻ_ചെയ്ത_ദ്രോഹമേ..!
ഇനി പറഞ്ഞിട്ടെന്താ കാര്യം..?!
Nepolean sir all the best..!