ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പണത്തിനു വേണ്ടി കൊലപ്പെടുത്തിയത് സ്വന്തം ‘അമ്മയെ’

13

ചെന്നൈ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് പണത്തിനായി കൊന്നു തള്ളിയത് സ്വന്തം അമ്മയെ. സംഭവത്തില്‍ ഐ.ടി ജീവനക്കാരനായ യുവാവിനെ മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തു. ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. തഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞത്. ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ആഭരണങ്ങള്‍ ഇയാളുടെ സുഹൃത്തിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. ജയിലില്‍ സഹതടവുകാരായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയെ കൊന്ന ശേഷം മോഷ്ടിച്ച സ്വര്‍ണം ഇവര്‍ക്കാണ് കൈമാറിയത്. ഇവരെ പിടികൂടിയതാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവ്. ജെയിംസ്, ഡേവിഡ് തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്.

സരളയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചുവെങ്കിലും താന്‍ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോണ്‍ ‘കട്ട്’ ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ ‘ഓഫ്’ ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ സരളയെ മരിച്ചനിലയില്‍ കാണുകയായിരുന്നു.

ശേഖറിന്റെ പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ സരളയുടെ ആഭരണങ്ങള്‍ തഷ്വന്ത് സേലയൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചതായി കണ്ടെത്തി. കൊലപാതകത്തിനു ശേഷമാണ് ആഭരണങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു.

ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷം പണം ആവശ്യപ്പെട്ടു സരളയുമായി ദഷ്വന്ത് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പണത്തിന് വേണ്ടിയായിരുന്നു ഇത്. ഈ തര്‍ക്കമാകും കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സരളയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹാസിനിയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

Advertisement