ദോഹ: ഖത്തര്‍ എയര്‍വേസില്‍ യാത്ര ചെയ്യവേ മുന്നില്‍ ഇരുന്ന യാത്രക്കാരിയുടെ സ്തനത്തില്‍ സ്പര്‍ശിച്ചതിന് നാട്ടില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിച്ച് പോവുകയായിരുന്ന സരണ്‍ജീത്ത് ബാസി (29) എന്ന ഇന്ത്യന്‍ യുവാവ് ഹീത്രോ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി.സീറ്റിനിടയിലൂടെ കൈ കടത്തിയായിരുന്നു ഇയാള്‍ സ്ത്രീയെ ഉപദ്രവിച്ചത്.നാട്ടില്‍ പ്രസവിച്ച് കിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങുന്ന വഴിയാണ് ബാസി പൊലീസ് പിടിയിലായിരിക്കുന്നത്. രണ്ട് മക്കളോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യുവതിയെയാണ് ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.
സ്തനത്തില്‍ ഇയാള്‍ അനാവശ്യമായി സ്പര്‍ശിച്ചുവെന്നാണ് യുവതി ഞെട്ടലോടെ വെളിപ്പെടുത്തുന്നത്. ഇത് കണ്ട് തനിക്ക് ദേഷ്യവും സങ്കടവും വന്നുവെന്നും അയാളെ അപ്പോള്‍ തന്നെ ഇറക്കി വിടാന്‍ ആഗ്രഹിച്ചുവെന്നും യുവതി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തില്‍ ഈ യുവാവിന്റെ പേരില്‍ ലൈംഗിക അതിക്രമ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ ആഴ്ച നടന്ന വിചാരണയില്‍ ഇയാളെ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയും പകരം രണ്ട് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറിനും 200 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വീസിനും കോടതി ചെലവിനായി 1000 പൗണ്ട് നല്‍കാനുമാണ് വിധിച്ചിരിക്കുന്നത്.കൂടാതെ പുറമെ ബാസിയോട് 100 ദിവസം പ്രൊബേഷന്‍ സര്‍വീസ് ഓര്‍ഡേര്‍ഡ് റീഹാബിലിറ്റേഷന്‍ ആക്ടിവിറ്റിയില്‍ പങ്കെടുക്കാനും വിധിച്ചിട്ടുണ്ട്.
2014 ല്‍ രണ്ട് യുവതികളുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത കുറ്റത്തിനും ബാസിയുടെ മേല്‍ കുറ്റം ചുമത്തപ്പെട്ടിരുന്നുവെന്നും ഐസില്‍വര്‍ത്ത്ക്രൗണ്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. തന്റെ കക്ഷി അമിതമായി മദ്യപിച്ചതിനാലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് പോയതെന്ന് ബാസിയുടെ അഭിഭാഷകനായ മാത്യൂ പര്‍ഡോയ് വാദിച്ചിരുന്നു. വിമാനത്തില്‍ വച്ച് ബാസി തന്നെ ഉപദ്രവിക്കുന്നതറിഞ്ഞ് യുവതി അപ്പോള്‍ തന്നെ ചാടിയെഴുന്നേറ്റ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കാബിന്‍ ക്രൂവിന് പരാതി നല്‍കിയിട്ടും ബാസി നീങ്ങിയിരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് തന്റെ കാലുകളില്‍ ബാസി കാല്‍ കൊണ്ട് അനാവശ്യമായി ഉരസിയിരുന്നുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. അഞ്ച് വര്‍ഷത്തേക്ക് സെക്‌സ് ഒഫന്‍ഡേര്‍സ് രജിസ്ട്രറില്‍ ഒപ്പിടാനും ബാസിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.