മുറിയില്‍ കയറി നമ്പര്‍ ചോദിച്ച അയല്‍വാസിയായ യുവാവിനെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് അടിച്ചുകൊന്നു

9

മുംബൈ: മുറിയില്‍ കയറി നമ്പര്‍ ചോദിച്ച അയല്‍വാസിയായ യുവാവിനെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് അടിച്ചുകൊന്നു. തിങ്കളാഴ്ച്ച മുംബൈ ചെംബൂരിലെ കൃഷ്ണ മേനോര്‍ മാര്‍ഗിലാണ് സംഭവം. രാകേഷ് ഷിന്‍ഡെ എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് യശ്വന്ത്(35), ഭാര്യ മീന ഝാഡെ(32) എന്നിവരെ തിലക് നഗര്‍ പോലീസ് അറസ്റ്റുചെയ്തു.

Advertisements

രാവിലെ മീനയുടെ മുറിയില്‍ എത്തിയ രാകേഷ് നമ്പര്‍ ആവശ്യപ്പെട്ടുവെങ്കിലും മീന നിരസിച്ചു. പൂനെയില്‍ ആയിരുന്ന ഭര്‍ത്താവ് ഉച്ചകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ മീന ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു.

തുടര്‍ന്ന് മീനയും ഭര്‍ത്താവും ചേര്‍ന്ന് രാകേഷിന്റെ മുറിയിലെത്തുകയും ബഹളം വെക്കുകയും ചെയ്തു. വാക്കേറ്റം കയ്യാങ്കളിയിലെത്തുന്നതിനിടെ നെഞ്ചിന് ഇടിയേറ്റ രാകേഷ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

Advertisement