ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബാത്ത് ടബില്‍ കിടന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം: തിരുവനന്തപുരത്ത് വൃദ്ധയെ കെട്ടിയിട്ട് 23 പവന്‍ മോഷ്ടിച്ച വിശാഖിന്റെയും നയനയുടെയും വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്

35

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന ദമ്പതിമാര്‍ മോഷണം നടത്തിയത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ആഗ്രഹം സാധിക്കാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 23 പവന്‍ സ്വര്‍ണവും പണവുമായി കടന്ന ദമ്പതിമാരെ ചോദ്യം ചെയ്തതോടെയാണ് ഭാര്യയുടെ അത്യപൂര്‍വ അഗ്രഹം പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷാഡോ പൊലീസ് അറസ്റ്റ് ചെയ്ത ജഗതി കണ്ണേറ്റുമുക്ക് മുല്ലശ്ശേരി വീട്ടില്‍ വിശാഖ് (23), ഭാര്യ നയന (18) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisements

വഞ്ചിയൂര്‍ തകരപ്പറമ്പ് പ്രിയദര്‍ശിനി വീട്ടില്‍ ഭഗവതി അമ്മാളുടെ (84) ആഭരണങ്ങളാണ് വിലാസം അന്വേഷിക്കാനെന്ന വ്യാജേനെ എത്തിയ ദമ്പതിമാര്‍ പൊട്ടിച്ചെടുത്ത് കടന്നത്. വിലാസം അറിയാനെന്ന വ്യാജേനയായിരുന്നു ഇവര്‍ വീട്ടില്‍ അതിക്രമിച്ചുകയറിയത്. ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവ് കെ ഹരിഹരന്‍ ക്ഷേത്രദര്‍ശനത്തിനു പോയ തക്കം നോക്കിയാണു കവര്‍ച്ച നടത്തിയത്.

ഹരിഹരന്‍ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പതിവായി പോകുന്ന വിവരം മനസ്സിലാക്കിയായിരുന്നു കവര്‍ച്ചയെന്നു വഞ്ചിയൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായര്‍ അറിയിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ഹരിഹരന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിശാഖും നയനയും ഭഗവതി അമ്മാളുടെ വീട്ടിലെത്തിയത്. കതക് പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപരിചിതരെ കണ്ട് ആദ്യം പകച്ചുപോയ അമ്മാളോടു കടലാസ് കഷണം നീട്ടിയ ശേഷം ഈ വിലാസം അറിയുമോയെന്നു ചോദിച്ചു.

ഇതു നോക്കുന്നതിനിടെ വിശാഖ് കത്തി കാട്ടി ആഭരണങ്ങള്‍ ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവരുടെ കൈകള്‍ രണ്ടും പിന്നിലേക്കു കെട്ടിയ ശേഷം കഴുത്തിലും കയ്യിലും കിടന്ന ആഭരണങ്ങള്‍ ഇരുവരും ചേര്‍ന്ന് ഊരിയെടുത്തു. മോഷ്ടാക്കള്‍ പോയ ശേഷമാണ് ഭഗവതി അമ്മാളിനു നിലവിളിക്കാന്‍ പോലുമായത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞു ഹരിഹരന്‍ തിരികെ എത്തുന്നതിനു തൊട്ടുമുന്‍പ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. രണ്ടു മാല, വള, മോതിരം എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സമീപത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ച വഞ്ചിയൂര്‍ പോലീസിനു മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇവ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതും കടന്നുകളയാന്‍ ഉപയോഗിച്ച സ്‌കൂട്ടറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണവുമാണ് ദമ്പതികളെ കുടുക്കിയത്.

വൈകുന്നേരത്തോടെ ഇരുവരും പിടിയിലായി. കുറച്ച് ആഭരണങ്ങള്‍ തൈക്കാട്ടെ സ്വകാര്യ പണയമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു. ഇവ ഇന്നു വീണ്ടെടുക്കുമെന്നു പോലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷം ഹണിമൂണ്‍ യാത്ര പോയില്ലെന്നു പറഞ്ഞ് ഭാര്യ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നു വിശാഖ് പോലീസിനു മൊഴി നല്‍കി. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബാത്ത് ടബില്‍ കിടന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നതായിരുന്നു ഭാര്യയുടെ ആഗ്രഹം. ഇത് സാധിക്കാതെ വന്നതിനാല്‍ മാസങ്ങളായി വീട്ടില്‍ വഴക്കായിരുന്നു. ഇതേ തുടര്‍ന്നാണ് മോഷണത്തിനു പദ്ധതിയിട്ടതെന്നും വിശാഖ് പോലീസിനോടു പറഞ്ഞു.

അതേ സമയം കടം തീര്‍ക്കാനായിരുന്നു യുവദമ്പതികള്‍ മോഷണത്തിനിറങ്ങിയതെന്നും പറപ്പെടുന്നു കടം തീര്‍ക്കാന്‍ എന്തെങ്കിലും ഒരു വഴി പറയ്? എന്ന ഭാര്യ നയനയുടെ ചോദ്യത്തിനു മുന്നിലാണ് മോഷ്ടിക്കാം എന്ന വഴി ഭര്‍ത്താവ് വിശാഖ് പറയുന്നത് അത്രെ മോഷണം അല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ നയന അതിനോട് യോജിക്കുകയായിരുന്നു.

കടം വീട്ടിയ ശേഷം സ്വസ്ഥമായ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് യുവദമ്പതികള്‍ മോഷണത്തിനിറങ്ങിയത്. ഓട്ടോഡ്രൈവറായ വിശാഖ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഒന്നരവര്‍ഷം മുമ്പ് നയനയെ വിളിച്ചു കൊണ്ടു വന്നത്. നിത്യചിലവിനും, കടബാധ്യത തീര്‍ക്കാനും പണം ഇല്ലാതെ നെട്ടോട്ടമോടുകയായിരുന്നു വിശാഖ്.

സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രശാന്തിന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇരുവരേയും പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടയില്‍ തന്നെ രണ്ടു പണയ സ്ഥാപനങ്ങളില്‍ കുറച്ച് സ്വര്‍ണം പണയം വെച്ചതായും ബാക്കി വീട്ടില്‍ ഇരിപ്പുണ്ടെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഈ സ്വര്‍ണം പോലീസ് കണ്ടെത്തി. ഇവര്‍ സമാനമായ രീതിയില്‍ ഇതിന് മുന്‍പ് കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.

Advertisement