കോഴിക്കോട്: വടകരയില്‍ ഏഴുവയസുള്ള മകളെ ഉപേക്ഷിച്ച് കുട്ടി കാമുകന്റെയൊപ്പം കടന്നുകളഞ്ഞ ഭാര്യയെ ഇനി വേണ്ടെന്ന നിലപാടിലാണ് ഓര്‍ക്കാട്ടേരി ഒളിച്ചോട്ടത്തിലെ നായിക പ്രവീണയുടെ ഭര്‍ത്താവ്. മുതലാളിയായ കാമുകനൊപ്പം പോയ പ്രവീണ ജാമ്യം കിട്ടിയ ശേഷം ചൊക്ലിയിലെ തറവാട്ട് വീട്ടിലാണുള്ളത്. ഭര്‍ത്താവ് കയ്യൊഴിഞ്ഞതോടെ ബന്ധുക്കള്‍ ഇവരെ ഇങ്ങോട്ടു കൊണ്ടുവരികയായിരുന്നു.മൊബൈല്‍ ഷോപ്പിന്റെ മറവില്‍ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിര്‍മ്മിച്ച് സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവില്‍ പോയി പിന്നീട് പോലീസ് പിടികൂടിയ സംഭവത്തില്‍ മൊബൈല്‍ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. ഇതേ കേസില്‍ അംജദിനോടൊപ്പം അറസ്റ്റിലായിരുന്ന മൊബൈല്‍ ഷോപ്പിലെ ജീവനക്കാരി പ്രവീണക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു.
വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജദ്(23), ഒഞ്ചിയം മനക്കല്‍ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കേസിപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. പ്രവീണക്ക് മേല്‍ കള്ളനോട്ടടിക്കാന്‍ ആവശ്യമായ ആവശ്യമുള്ള കമ്പ്യൂട്ടര്‍, സ്‌കാനര്‍, പ്രിന്റര്‍, പേപ്പര്‍ എത്തിച്ചു നല്‍കിയെന്ന കേസ് മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് ജാമ്യം കിട്ടിയത്. ഇതിനെല്ലാം നേതൃത്വം നല്‍കുകയും അച്ചടിച്ച കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും വിതരണത്തിന് ശ്രമിച്ചതുമെല്ലാം അംജദ് നേരിട്ടാണ്. സ്വാഭാവികമായും ഒന്നാം പ്രതിയേക്കാള്‍ എളുപ്പത്തില്‍ രണ്ടാംപ്രതിക്ക് ഏത് കോടതിയില്‍ നിന്നും ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്.അംജദും പ്രവീണയും കോഴിക്കോട് ജയില്‍ റോഡിലെ വാടക വീട് കേന്ദ്രീകരിച്ചാണ് കള്ളനോട്ട് പ്രിന്റ് ചെയ്തത്.
പ്രവീണയുടെ ഭാര്‍ത്താവിന്റെയും കൂടുബത്തിന്റെയും പരാതിയെ തുടര്‍ന്ന് നടത്തിയ നടത്തിയ അന്വോഷണത്തില്‍ കോഴിക്കോട് വെച്ച് ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ പ്രിന്റ് ചെയ്ത കള്ള നോട്ടുകളും, പ്രിന്റിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളുമടക്കം പോലീസ് പിടികൂടിയത്. ഇരുവരും പൊടുന്നനെ അപ്രത്യക്ഷരായതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇവരെ പൊക്കിയപ്പോള്‍ കള്ളനോട്ടടിയുള്ള കുറ്റകൃത്യങ്ങളാണ് വെളിച്ചത്തായത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റു ചെയ്തിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്നു പറഞ്ഞ ഇവരെ ജാമ്യത്തിലെടുത്തത് സ്വന്തം വീട്ടുകാരായിരുന്നു.
ജാമ്യം കിട്ടി വീട്ടിലെത്തിയ പ്രവീണയെ ആരുമായും ആശയ വിനിമയം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഇനി പ്രവീണയെ പുറത്തുവിടില്ലെന്നാണ് അവര്‍ പറയുന്നത്. അംജദ് പുറത്തിറങ്ങിയാലും കുടുംബ വീട്ടില്‍ പ്രവീണയുണ്ടെന്ന് ഉറപ്പാക്കും. അംജദിന്റ കൈകളിലേക്ക് പ്രവീണയെ വിട്ടുകൊടുക്കില്ലെന്നും അവര്‍ പറയുന്നു. യുവതിയെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലും പോലീസിന് നല്‍കിയ പരാതിയിലും ഉന്നയിച്ചത് ഐഎസ് ബന്ധമായിരുന്നു. ഇതാണ് പ്രവീണയുടെ വീട്ടുകാരെ ഭയപ്പെടുത്തുന്നതും. ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടടിച്ചാണ് അംജദ് പോലീസിനെ വരെ ഞെട്ടിച്ചത്.ലോട്ടറി ടിക്കറ്റും വ്യാജമായി അടിച്ച് ഇയാള്‍ പണം തട്ടിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും ഇവരുടെ വാടക വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പംതന്നെ വാര്‍ത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍, പോലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടില്‍നിന്ന് പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു. അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിര്‍മ്മിച്ചെന്നും വ്യക്തമായി. ഇതില്‍ ചിലത് കോഴിക്കോട്ടെ ലോട്ടറിവില്‍പ്പനക്കാരന് നല്‍കി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാന്‍ ചെലവഴിച്ചതായും അംജാദ് മൊഴി നല്‍കിയിരുന്നു.
വീട്ടിലേക്ക് ആരെങ്കിലും വരുന്നത് കാണാന്‍ ബക്കറ്റിലാണ് രഹസ്യക്യാമറ സ്ഥാപിച്ചത്. സൗണ്ട് സെന്‍സര്‍ സംവിധാനമുള്ളതായിരുന്നു ക്യാമറ. കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് മൊബൈല്‍ ഷോപ്പുടമയായ മുഹമ്മദ് അംജാദിനെ കാണാതാകുന്നു.നവംബര്‍ 13നാണ് പ്രവീണയെ കാണാതാകുന്നത്. പിന്നീട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഓര്‍ക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയും ഏഴുവയസുകാരിയുടെ അമ്മയുമാണ് പ്രവീണ. മകളെ വിട്ടുകൊടുക്കില്ലെന്നാണ് ഷാജിയുടെ നിലപാട്.