എടപ്പാള്‍: സിനിമാ തിയറ്ററില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ മാതാവില്‍ നിന്ന് പോലീസ് മൊഴിയെടുക്കുകയാണ്. പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പീഡനം നടന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിനു മുമ്പും മാതാവിന്റെ അറിവോടെ പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയിരിക്കാമെന്നാണ് സൂചന. ഇതേക്കുറിച്ച് കുട്ടിയോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ സംഭവം നടന്ന എടപ്പാളിലെ തിയറ്റര്‍ സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിപ്പെടാന്‍ തയാറായ തിയറ്റര്‍ ഉടമകളെ അധ്യക്ഷ അഭിനന്ദിച്ചു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയേയും മാതാവിനേയും വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ഇനി നടപടിയെടുക്കേണ്ടത് പോലീസാണെന്നും പെണ്‍കുട്ടിയുമടയും മാതാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.