ഫേസ്ബുക്ക് കാമുകിയെ കാണാന്‍ സിനിമാ സ്‌റ്റൈലിത്തെിയ കാമുകന് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കണ്‍ട്രോള്‍ പോയി, പിന്നെ പരസ്യമായി കെട്ടിപ്പിടിക്കലും ഉമ്മകൊടുക്കലും അരുതാത്തത് പലതും: കണ്ടു നിന്ന നാട്ടുകാര്‍ കാമുകനെ പഞ്ഞിക്കിട്ടു, സംഭവം അരൂരില്‍

16

നെല്ലിക്കാല: ഫേസ്ബുക്ക് കാമുകിയെ കാണാന്‍ കിലോ മീറ്ററുകള്‍ താണ്ടിയെത്തിയ 20കാരന്‍ കാമുകന്‍ നാട്ടുകാരുടെ കയ്യില്‍ കുടുങ്ങി. പക്ഷേ സിനിമാ സ്‌റ്റൈലില്‍ ബൈക്കിലെത്തിയ യുവാവിനെ കാത്തിരുന്നത് പ്രതീക്ഷിച്ചതൊന്നുമല്ല.

Advertisements

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ലിക്കാല ജംങ്ഷനു സമീപമായിരുന്നു സംഭവം. ആലപ്പുഴ അരൂര്‍ സ്വദേശിയാണ് യുവാവ്.
സ്‌കൂള്‍ വിട്ടു വന്ന കാമുകിയെ കണ്ടതോടെ യുവാവിന് പ്രണയം ഉണര്‍ന്നു. പിന്നെ പരസ്യമായി കെട്ടിപ്പിടിക്കലും ഉമ്മകൊടുക്കലും അരുതാത്തത് പലതും ചെയ്തു.

എന്നാല്‍ യുവാവ് അപമര്യാദയായി പെരുമാറുന്നതു കണ്ട നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് രക്ഷിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികള്‍ ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സമാനമായ സംഭവം അഞ്ചു ദിവസം മുന്‍പ് പരിയാരത്തും നടന്നിരുന്നു.

Advertisement