താനെ: മുംബൈയിലെ താനയില്‍ മകളുടെ കാമുകനെ പിതാവ് തട്ടികൊണ്ട് പോയി കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവിനെയും മറ്റു രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര മിശ്ര (29)യാണ് കൊല്ലപ്പെട്ടത്. കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രയുടെ കാമുകിയുടെ പിതാവ് രാജേന്ദ്ര ടൊവാര്‍ഡ്സ് ആണ് കൊലപാതകം ചെയ്തതെന്ന് കണ്ടെത്തി.
രാജേന്ദ്ര ടൊവാര്‍ഡെയുടെ മകളും സുരേന്ദര്‍ മിശ്രയും ഉടനെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇരുവര്‍ക്കും താമയിക്കാനായി ഒരു വീട് അന്വേഷിക്കുന്ന തിരിക്കിലായിരുന്നു സുരേന്ദര്‍. ജൂലൈ 14ന് ഇവര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്ബോഴാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് എന്ന വ്യാജേനെ ഒരു അജ്ഞാത ഫോണ്‍കോള്‍ വരുന്നത്. ഇതു സംബന്ധിച്ച് താനെയില്‍ എത്തിയ സുരേന്ദറിനെ രാജേന്ദ്രയും സംഘവും തട്ടികൊണ്ട് പോകുകയായിരുന്നു.
ഭാസ്‌കര്‍ നരിങ്കര്‍ (67), രവി ചൗധരി (34) എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തി. ഇരുവരും അറസ്റ്റിലാണ്. സുരേന്ദ്രന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.