മൊബൈല്‍ ഫോണില്‍ നിരന്തരം പോണ്‍ സിനിമകള്‍ കണ്ട മകന്റെ കൈകള്‍ അച്ഛന്‍ വെട്ടിമാറ്റി; ഖാലിദ് മകന്റെ കൈ വെട്ടിയെടുത്തത് അശ്ലീല വീഡിയോ കാണരുതെന്ന് വിലക്കിയിട്ടും കണ്ടതിനാല്‍

27

ഹൈദരാബാദ്: കൗമാരക്കാരനായ മകന്റെ പോണ്‍ അഡിക്ഷന്‍ നിയന്ത്രിക്കാന്‍ കഴിയാതായപ്പോള്‍ പിതാവ് മകന്റെ കൈകള്‍ വെട്ടി മാറ്റി. ഹൈദരാബാദിലെ ഫാദി ഷെരീഫ് പ്രദേശത്താണ് സംഭവം. 19കരാനായ ഖാലിദിന്റെ വലതു കൈ ആണ് പിതാവ് മുഹമ്മദ് ഖയ്യും ഖുറേഷി കറിക്കത്തികൊണ്ട് വെട്ടിമാറ്റിയത്.

സംഭവത്തില്‍ ഖുറേഷിയെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണരുതെന്ന് മകന്‍ ഖാലിദിനോട് ഖുറേഷി പലതവണ താക്കീത് ചെയ്തിരുന്നു. അത് അനുസരിക്കാതെ വന്നപ്പോഴാണ് കേബിള്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഖുറേഷി ഈ കടുംകൈ ചെയ്തത്.

Advertisements

ജോലിക്കൊന്നും പോവാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ സിനിമകളും അശ്ലീല ദൃശ്യങ്ങളും കണ്ടിരിക്കുന്നതില്‍ മകന് ഖുറേഷി പലതവണ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഏതാനും ദിവസം മുമ്പ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്തര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു. വെട്ടിമാറ്റിയ കൈകള്‍ തുന്നിച്ചേര്‍ക്കാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്.

Advertisement