റിയാദ്: സൗദി അറേബ്യയില്‍ 4 പ്രവാസി യുവാക്കളുടെ തലവെട്ടി. യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ നാല് പാകിസ്താന്‍ പൗരന്‍മാരെയാണ് സൗദി അറേബ്യയില്‍ തലവെട്ടിക്കൊന്നത്. ഇതോടെ ഒരു മാസത്തിനിടെ സൗദിയില്‍ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു പ്രതികളായ നാലുപേര്‍. സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനും പ്രതികള്‍ ഇരയാക്കിയിരുന്നു.
തുടര്‍ന്ന് ഇവരുടെ പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ പത്തിന് ഒരു പാക് പൗരന്‍ വധശിക്ഷയ്ക്കു വിധേയനായിരുന്നു. കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു വധശിക്ഷ.
ആറ് പേരുടെ വധശിക്ഷയാണ് അന്ന് ഒറ്റയടിക്ക് നടത്തിയത്. 2017ല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ ദിവസം അന്നായിരുന്നു. 141 പേരെയാണ് കഴിഞ്ഞ വര്‍ഷം വധിച്ചത്.