ഗുരുഗ്രാം: ഐസിയുവില്‍ കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മെയില്‍ നഴ്സുമാര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ രവീന്ദര്‍ (27), കുല്‍ദീപ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പതിനാറുകാരിയുടെ നേരെയാണ് പീഡന ശ്രമം നടന്നത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഊരിമാറ്റുകയും ബലമായി ചുംബിക്കുകയും ചെയ്തതോടെ പെണ്‍കുട്ടി എതിര്‍ത്തു. ബലം പിടിച്ചാല്‍ ഓക്സിജന്‍ മാസ്ക് എടുത്ത് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി.
അന്ന് രാത്രി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഭയം മൂലം പെണ്‍കുട്ടി ആരേയും അറിയിച്ചില്ല. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയിട്ടും നഴ്സുമാര്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പീഡന വിവരം പെണ്‍കുട്ടി തന്റെ അമ്മയെ അറിയിച്ചത്. അമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.