ജയ്പൂര്‍: ആഡംബര ജീവിതത്തിനു പണം കണ്ടെത്തുന്നത് ശരീരം വില്‍പ്പനയിലൂടെ, പിന്നെയും പണം വേണമെങ്കില്‍ ബ്ലാക് മെയിലിംഗും കവര്‍ച്ചയും. ക്രൈം ത്രില്ലര്‍ സിനിമകളെപ്പോലും വെല്ലുന്ന ജീവിതമാണ് ജയ്പൂര്‍ സ്വദേശി പ്രിയ സേത്ത് എന്ന 27കാരി നയിച്ചത്. ജയ്പൂരിലെ ബിസിനസുകാരനായ ദുഷ്യന്ത് ശര്‍മയെ (27) കൊന്ന് ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് പ്രിയയുടെ ചോരക്കറ പുരണ്ട കഥ പുറം ലോകമറിയുന്നത്. പാലിയിലെ ഒരു സര്‍ക്കാര്‍ കോളേജ് പ്രൊഫസറുടെ മകളായ പ്രിയ ഇതെല്ലാം ചെയ്തത് ഒറ്റയ്ക്കല്ല. ഇരുപതുവയസുകാരനായ കാമുകന്‍ ദിക്ഷന്ത് കമ്രയും സുഹൃത്ത് ലക്ഷ്യ വാലിയയും (21) ഒപ്പമുണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ മേയ് രണ്ടിന് ജയ്പൂരിലെ ബജാജ് നഗറിലെ പ്രിയയുടെ ഫ്‌ളാറ്റിലാണ് കൊലനടന്നത്. മൊബൈല്‍ ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ പ്രിയ തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം ഫ്‌ളാറ്റില്‍ ഒളിച്ചിരുന്ന ദിക്ഷന്ത് കമ്രയും ലക്ഷ്യയും പ്രിയയും ചേര്‍ന്ന് ശര്‍മയെ ബന്ധിച്ചു. തുടര്‍ന്ന് ശര്‍മയുടെ അച്ഛനെ വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ അദ്ദേഹം പണം നല്‍കാന്‍ തയ്യാറായിരുന്നില്ല.
ശര്‍മ വിവാന്‍ കൊഹ്ലി എന്ന വ്യാജ പേരിലാണ് ടിന്‍ഡറില്‍ അക്കൗണ്ട് തുടങ്ങിയിരുന്നത്. ശര്‍മയുടെ മാസശമ്പളം കോടികളാണെന്നും ഡേറ്റിംഗ് ആപ്പിലുണ്ടായിരുന്നു. എന്നാല്‍ ശര്‍മ പ്രിയയുടെ ഫ്‌ളാറ്റില്‍ വരുമ്പോള്‍ അക്കൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ശര്‍മയെ മൂവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നശേഷം ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി അമറിലുള്ള റോഡുവക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.ശര്‍മയുടെ എ.ടി.എം കാര്‍ഡും സംഘം തട്ടിയെടുത്തു.ഈ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ 20,000 രൂപ പിന്‍വലിച്ചു. ഇതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രിയ ചില കവര്‍ച്ചക്കേസുകളിലും എ.ടി.എം തട്ടിപ്പുകേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
നോയിഡയില്‍ മറ്റൊരു കാമുകനൊപ്പം കഴിഞ്ഞിരുന്ന പ്രിയ അയാളുടെ പണം കവര്‍ന്ന കേസിലും പ്രതിയാണ്. ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് ശരീരം വിറ്റാണ് പ്രിയ ആഡംബര ജീവിതം നയിച്ചിരുന്നത്. ഡേറ്റിംഗ് സൈറ്റുകള്‍ വഴിയും ഏജന്റുമാര്‍ മുഖേനയും ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നു. വഴിവിട്ട ബന്ധങ്ങളെത്തുടര്‍ന്ന് കോളേജില്‍ നിന്നും വീട്ടില്‍ നിന്നും പ്രിയയെ പുറത്താക്കിയിരുന്നതായി പൊലീസ് പറയുന്നു. അറസ്റ്റിലാകുമ്പോള്‍ മൂവരും വിലകൂടിയ വസ്ത്രങ്ങളും ചെരുപ്പുകളുമാണ് ധരിച്ചിരുന്നത്. കാമുകനായ കമ്രയുടെ ഷൂ 80,000 രൂപയും വാച്ച് 45,000 രൂപയും വിലവരുന്നതായിരുന്നു. പലരെയും പ്രിയ ഇത്തരത്തില്‍ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പണം തട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.