അന്തിക്കള്ള് വിറ്റുതുടങ്ങിയ സിനി വലയില്‍ വീഴ്ത്തിയത് വമ്പന്മാരെ, കൂട്ടിന് ചാത്തന്‍ സേവയും; മാദക സൗന്ദര്യം കൊണ്ട് തൃശൂരിലും എറണാകുളത്തും പൂമ്പാറ്റ സിനി ചെയ്ത നടത്തിയ തട്ടിപ്പുകള്‍ ഇങ്ങനെ

91

തൃശൂര്‍: പലരില്‍ നിന്നായി ലക്ഷക്കണക്കിന് പണവും സ്വര്‍ണവും തട്ടിയ കേസില്‍ അറസ്റ്റിലായിരിക്കുന്ന പൂമ്പാറ്റ സിനിയെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നാക്ക് കൊണ്ട് ആളുകളെ വളച്ചെടുത്ത് പണം തട്ടി കോടീശ്വരിയായതാണ് പൂമ്പാറ്റ സിനി. വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സിനിയുടെ തട്ടിപ്പില്‍ വീണത് വമ്പന്മാരടക്കമാണെന്നോര്‍ക്കുക. സിനിയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. സാത്താന്‍ സേവ അടക്കമുള്ളയുമായി പൂമ്പാറ്റ സിനിക്ക് ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍.

അന്തിക്കള്ള് വിറ്റാണ് സിനി ലാലു എന്ന യുവതി ആദ്യമൊക്കെ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തിയിരുന്നത്. കള്ള് ചെത്തുകാരെ സോപ്പിട്ടാണ് തനിക്ക് വേണ്ട കള്ള് സംഘടിപ്പിക്കാറ്. പിന്നീട് ഒരു ചെത്തുകാരനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിലൊരു മകളും സിനിക്കുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം ജീവിക്കാന്‍ വേണ്ടി നടത്തിയ ചെറിയ തട്ടിപ്പുകളിലൂടെയാണ് സിനി ലാലു പൂമ്പാറ്റ സിനിയായി വളര്‍ന്നത്.

Advertisements

തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകള്‍ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയല്‍ എസ്‌റ്റേറ്റില്‍ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറില്‍ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലര്‍ന്ന ജീവിതമായിരുന്നുവ്രേത സിനിയുടേത്.

സിനിയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പാന്‍ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നു. വില്‍പ്പനയ്ക്കുള്ളതാവും എന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ സിനി സ്ഥിരമായി പാനും മറ്റ് ലഹരി ഉത്പന്നങ്ങളും കഴിക്കുന്നയാളാണ്. എല്ലായ്‌പ്പോഴും വായില്‍ ഹാന്‍സ് ഉണ്ടാകുമത്രേ. വെള്ളമടിയുടെ കാര്യത്തിലും ഒട്ടും മോശമല്ല.

പോലീസ് സ്‌റ്റേഷനില്‍ പൂമ്പാറ്റ സിനിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് പോലീസ് ഞെട്ടിയത്. സിനിയുടെ ബ്ലൗസിനുള്ളില്‍ നിന്നും അരഡസനോളം പാന്‍ പാക്കറ്റുകളാണ് പോലീസിന് ലഭിച്ചത്. സൗന്ദര്യം മറയാക്കി ആയിരുന്നു സിനി നടത്തിയ തട്ടിപ്പുകളെല്ലാം. അതുകൊണ്ട് തന്നെ ബ്യൂട്ടിപാര്‍ലറിലെ സ്ഥിരം സന്ദര്‍ശക കൂടിയായിരുന്നു ഈ സ്ത്രീ.

നഗരത്തിലെ വന്‍കിട ബ്യൂട്ടി പാര്‍ലറുകള്‍ ഇവരുടെ സ്ഥിരം കേന്ദ്രമായിരുന്നു. സൗന്ദര്യം നിലനിര്‍ത്തുന്നതിന് വേണ്ടി വില കൂടിയ മദ്യം മാത്രമേ പൂമ്പാറ്റ സിനി കഴിച്ചിരുന്നുള്ളൂ. പണം ചിലവഴിക്കുന്നതില്‍ ഒരു നിയന്ത്രണവും ഇവര്‍ക്കില്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സിനിയുടെ െ്രെഡവറുടെ ശമ്ബളം ഒരു ലക്ഷമാണത്രേ.

തൃശൂരില്‍ ഓട്ടോ ഓടിച്ചിരുന്ന ആളാണ് ഇപ്പോള്‍ സിനിയുടെ ഡ്രൈവര്‍. ഒരു വര്‍ഷമായി സിനിക്കൊപ്പം ജോലി നോക്കുന്നു. ഓട്ടോ ഡ്രൈവര്‍മാരുടേത് പോലെ വെയില്‍ കൊണ്ട ലക്ഷണമൊന്നും ഇല്ലല്ലോ എന്ന് പോലീസ് ഇയാളോട് ചോദിച്ചു. എല്ലായ്‌പ്പോഴും എസിയിലാണ് എന്നായിരുന്നുവത്രേ മറുപടി. ഡ്രൈവര്‍ക്ക് മാത്രമല്ല, വീട്ടിലെ ജോലിക്കാര്‍ക്കും കനത്ത ശമ്പളമാണ് സിനി കൊടുത്തിരുന്നു.

സിനിയും കൂട്ടരും തട്ടിപ്പുകാരാണെന്ന് ഡ്രൈവര്‍ക്കും വീട്ടിലെ മറ്റ് ജോലിക്കാര്‍ക്കും അറിയാം. ഈ വിവരം പുറത്ത് പറയാതിരിക്കാനാണ്രേത ജോലിക്കാരെ വന്‍ ശമ്പളം നല്‍കി പോറ്റുന്നത്. തീര്‍ന്നില്ല. പൂമ്പാറ്റ സിനിയെക്കുറിച്ചുള്ള ഏറ്റവും ദുരൂഹമായ കാര്യം അവര്‍ ചാത്തന്‍ സേവ ചെയ്തിരുന്നുവെന്ന സൂചനയാണ്.

തങ്ങള്‍ നടത്തുന്ന തട്ടിപ്പ് പൊളിയാതിരിക്കാനും പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനും വേണ്ടി മാസം തോറും പൂമ്പാറ്റ സിനി ചാത്തന്‍ സേവ നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ താമസിക്കുന്ന വീടുകളിലെ മുറികളില്‍ സ്വന്തമായി ചെറിയ ക്ഷേത്രം നിര്‍മ്മിക്കുകയും ചാത്താന്‍ സേവയും പൂജയും നടത്തുകയും ചെയ്യുക പതിവായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

Advertisement