രാത്രി കാമുകന്റെ വീട്ടിലെത്തി ഏണിവച്ച് ടെറസില്‍ കയറി, പിന്നെ സംഭവിച്ചത്, അര്‍ധരാത്രി വീട്ടില്‍ നിന്നിറങ്ങിപ്പോയ പത്തൊമ്പതുകാരി ഒരുരാത്രി മുഴുവന്‍ കണ്ണൂരിലെ പോലീസിന് പണികൊടുത്തത് ഇങ്ങനെ

34

അര്‍ധരാത്രി കണ്ണൂര്‍ പോലീസിനെയും വീട്ടുകാരെയും വട്ടംകറക്കി പത്തൊന്‍പതുകാരി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ സിഐ ടി.കെ. രത്‌നകുമാറിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.30ഓടെ പെണ്‍കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ- നഗരത്തിലെ ഒരു കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വൈകുന്നേരത്തോടെ അമ്മാവന്‍ തറവാട് വീടായ മുണ്ടയാട് കൂട്ടികൊണ്ടുവന്നു. അമ്മൂമ്മയ്ക്ക് വാര്‍ധക്യ സഹജമായ അസുഖം കൂടിയിരിക്കുകയാണെന്നും കൊച്ചുമകളെ കാണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം വീട്ടില്‍നിന്നും അമ്മാവന്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവന്നത്.

Advertisements

തറവാട് വീട്ടില്‍ എത്തിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ കൈമാറുകയും നിരന്തരം ഫോണ്‍വിളിക്കുകയും ചെയ്യുന്നത് കണ്ട് സംശയം തോന്നിയ അമ്മാവന്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ശകാരിക്കുകയും ചെയ്തു. ദേഷ്യത്തിലായ പെണ്‍കുട്ടി 11 ഓടെ ഉറങ്ങാന്‍ പോവുകയും ചെയ്തു. എന്നാല്‍ അര്‍ധരാത്രിയോടെ പെണ്‍കുട്ടി അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് അമ്മാവന്‍ ടൗണ്‍ സിഐ രത്‌നകുമാറിനെ വിവരമറിയിച്ചു. കഴിഞ്ഞ സംഭവങ്ങള്‍ സിഐയെ വിശദീകരിച്ചുകൊടുത്തു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലോക്ക് ചെയ്തിരിക്കുന്നു. സിംകാര്‍ഡ് എടുത്തു മറ്റൊരു ഫോണിലേക്ക് മാറ്റുകയും രാത്രിയില്‍ വിളിച്ച ഫോണ്‍ നന്പറിനെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു.

കാമുകനാണെന്ന സംശയമുള്ള നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ പോലീസ് കൊറ്റാളിയിലുള്ള ചെറുപ്പക്കാരന്റെ വീട്ടിലെത്തി. എന്നാല്‍ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റു വിവാഹിതനും കുട്ടിയുടെ അച്ഛനുമായ യുവാവിനോട് കാര്യങ്ങള്‍ അന്വേഷിച്ചു. അയാള്‍ക്ക് കാര്യങ്ങളൊന്നും അറിയില്ലെന്ന് മനസിലാക്കിയ പോലീസ് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോയി.

സുഹൃത്തുക്കളും സഹപാഠികളായ രണ്ടുപേരുടെയും വീട്ടില്‍ എത്തി. പള്ളിക്കുന്നുള്ള ഏറ്റവും അടുത്ത സുഹൃത്തിന്റെ വീട്ടിലെത്തി സിഐയുടെ മൊബൈല്‍ ഫോണ്‍ നന്പര്‍ നല്‍കി. എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അറിയിക്കാന്‍. ഉദ്വേഗത്തിന്റെയും പിരിമുറുക്കത്തിന്റെയും മണിക്കൂറുകള്‍. സിഐ രത്‌നകുമാര്‍ മറ്റുള്ള പോലീസുകാരെയും ബന്ധുക്കളെയും അറിയിക്കാതെ രഹസ്യമായി അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ അമ്മാവനെയും സഹായത്തിന് കൂട്ടി. ഒടുവില്‍ പുലര്‍ച്ചെ 3.30ഓടെ പള്ളിക്കുന്നിലുള്ള പ്രധാന സുഹൃത്തിന്റെ ഫോണ്‍വിളി എത്തുന്നു. സാര്‍, ഇവിടെ വേഗം വരണം. സിഐ ഉടന്‍ പള്ളിക്കുന്നില്‍ എത്തുന്നു. കാണാതായ പത്തൊന്‍പതുകാരി സഹപാഠിയുടെ വീട്ടില്‍ വീടിന്റെ ടെറസിന്റെ മുകളില്‍ കിടക്കുന്നു.

താഴെയിറക്കിയ പെണ്‍കുട്ടിയോട് സിഐ രത്‌നകുമാര്‍ വിവരങ്ങള്‍ തേടി. അര്‍ധരാത്രി മുണ്ടയാട്ടെ വീടു വിട്ടറങ്ങി നേരേ ഒറ്റയ്ക്ക് നടന്ന് നാലുകിലോമീറ്റര്‍ ദൂരയുള്ള പള്ളിക്കുന്നിലെ സഹപാഠിയുടെ വീട്ടില്‍എത്തിയെന്നും തുടര്‍ന്ന് വീടിന്റെ പുറകില്‍നിന്നും കോണി ഉപയോഗിച്ച് ടെറസില്‍ കയറി എയര്‍ഹോളിലൂടെ സഹപാഠിയെ ചൂളമടിച്ചു വിളിക്കുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.

നേരത്തെ അന്വേഷണത്തിനായി ഈ വീട്ടില്‍ എത്തിയതിനാല്‍ സഹപാഠി മാതാപിതാക്കളെപോലും വിവരമറിയിക്കാതെ സിഐയെ മൊബൈലില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മാവന്റെ കൂടെവിട്ടു. പോലീസ് ജീവിത്തില്‍ ഒരിക്കലും മറക്കാനാവാത്ത രാത്രിയുടെ ഓര്‍മകളുമായി സിഐ രത്‌നകുമാര്‍ തന്റെ ഓഫീസിലെത്തുന്‌പോഴേക്കും നേരം പുലര്‍ന്നിരുന്നു. വലിയൊരു ദുരന്തത്തില്‍നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച ചാരിതാര്‍ഥ്യത്തോടെ.

Advertisement