കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. ഒാര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരെയാണ് ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്സണ് വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ്. ലൈംഗിക ആരോപണ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Advertisements
കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചുവൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
സഭാതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വൈദികരെ ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
വൈദികര്‍ക്കെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആരോപണം അന്വേഷിക്കാന്‍ സഭ രൂപീകരിച്ച നിരണം ഭദ്രാസന കൗണ്‍സില്‍ ഇന്ന് വൈകിട്ട് യോഗം ചേരും.
Advertisement