പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനെത്തിയ കന്യാസ്ത്രീ കുട്ടിയുടെ പിതാവിനൊപ്പം ഒളിച്ചോടി, സംഭവം കോതമംഗലത്ത്,

24

കോതമംഗലം: പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പിതാവുമായി അകന്നുനിന്ന അവളുടെ മാതാവിനെ അനുനയിപ്പിക്കാമെന്ന വാഗ്ദാനവുമായി രംഗത്തിറങ്ങിയ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ പിതാവിനൊപ്പം ഒളിച്ചോടി.

വിദ്യാര്‍ത്ഥിനിയുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രംഗത്തിറങ്ങിയ കന്യാസ്ത്രീക്ക് ലക്ഷ്യം സാധിക്കാനായില്ലെങ്കിലും ടീച്ചര്‍ പിതാവുമായി പിരിയാനാവാത്ത വിധം അടുപ്പത്തിലായി. ഭാവി ജീവിതം വിദ്യാര്‍ത്ഥിനിക്കും പിതാവിനൊപ്പവും എന്നുറപ്പിച്ച് കന്യാസ്ത്രീയായ ടീച്ചര്‍ താമസിയാതെ തിരുവസ്ത്രം ഉപേക്ഷിച്ചു മതിലുചാടുകയായിരുന്നു.

Advertisements

നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയാണ് പ്രണയം മൂത്ത് താന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാന്‍ ലക്ഷ്യമിട്ട് മഠത്തില്‍ നിന്നും ‘വിടുതല്‍ ‘വാങ്ങിയിട്ടുള്ളത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. പിതാവുമായി വഴക്കിട്ട് മാതാവ് ഇവരുടെ വീട്ടിലായിരുന്നു താമസമെന്നാണ് പുറത്തായവിവരം. ഒരിക്കല്‍ കുടുബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കവേ പഠിപ്പിച്ചിരുന്ന ഈ അധ്യപികയോട് വിദ്യാര്‍ത്ഥിനി വീട്ടിലെ പ്രശ്നങ്ങള്‍ കണ്ണീരോടെ വിവരിച്ചു. ഇതുകേട്ടപ്പോള്‍ ടീച്ചര്‍ക്കും സങ്കടമായി.

പിന്നീടുള്ള ദിവസങ്ങളില്‍ ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥിനിയോട് വാത്സല്യം കൂടി. ഇതിനിടെ മതാപിതാക്കളെ ഒരുമിപ്പിക്കുമെന്ന് ടീച്ചര്‍ വിദ്യാര്‍ത്ഥിനിക്ക് ഉറപ്പും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനവും ഫോണ്‍ വിളികളുമൊക്കെ പതിവായി. ഈ വഴിക്കുള്ള നീക്കം വിദ്യാര്‍ത്ഥിനിയുടെ പിതാവും ടീച്ചറും തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിച്ചെന്നും പിന്നീട് ഇവര്‍ പ്രണയബന്ധരായി എന്നും കഴിഞ്ഞ ദിവസം നാട് വിട്ടു എന്നുമാണ് പുറത്തായവിവരം.

അദ്ധ്യാപിക സ്‌കൂളിലെത്തിയിട്ട് ദിവസങ്ങളായെന്നാണ് അറിയുന്നത്. ഇവര്‍ സ്‌കൂള്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടന്നും സാഹചര്യം അനുകൂലമാവുമ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയതായും സൂചനയുണ്ട്. സ്‌കൂളിലെ മികച്ച കൗണ്‍സിലര്‍ കൂടിയായ അദ്ധ്യാപികയുടെ മനം മാറ്റം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരില്‍ നിന്നും ഇത്തരത്തിലൊരും നീക്കം സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ലന്നാണ് സഹപ്രവര്‍ത്തകര്‍ അടുപ്പക്കാരുമായി പങ്കുവയ്ക്കുന്ന വിവരം.

Advertisement