രാജ്കോട്ട്: 9 വയസ്സുകാരിയെ കാര്‍ട്ടൂണ്‍ കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയല്‍ക്കാരനായ 24കാരന് ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ ശാസ്ത്രിനഗറിലാണ് സംഭവം. മൂന്നു തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
Advertisements
കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം നോക്കി കാര്‍ട്ടൂണ്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മൂന്നു തവണ ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ പിന്നീട് കുഞ്ഞില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞ അമ്മ ഗാന്ധിഗ്രാം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.
Advertisement