കൊയിലാണ്ടി: കാമുകനെ തേടിയെത്തിയ കാമുകി ഒടുവില്‍ എത്തിച്ചേര്‍ന്നത് പോലീസ് സ്റ്റേഷനില്‍. ഫോണ്‍ വഴി പരിചയപ്പെട്ട കാമുകനെത്തേടി എത്തിയ നാല്‍പ്പതുകാരിയാണ് അവസാനം പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടിയെത്തിയത്.
ഫോണ്‍വിളിയിലൂടെ പരിചയം പ്രണയത്തിന് വഴിമാറിയപ്പോള്‍ യുവാവിനെ വീട്ടമ്മ നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കായി ഇവര്‍ നിശ്ചയിച്ചിരുന്നത് നടാല്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു. തുടര്‍ന്ന് കണ്ടുമുട്ടിയ ഇരുവരുടെയും സംഭാഷണം ബഹളത്തില്‍ കലാശിച്ചതോടെ എടക്കാട് പോലീസിന് ഇടപെടേണ്ടി വന്നു.
അവസാനം രണ്ടുപേരെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പോലീസ് സ്റ്റേഷനിലും വൈകാരിക രംഗങ്ങള്‍ അരങ്ങേറി. അവസാനം പോലീസ് വീട്ടമ്മയുടെ മകനെ വിളിച്ചു വരുത്തിയാണ് സ്ത്രീയെ നാട്ടിലേക്ക് കൊണ്ടുപോയത്.