ഇന്‍ഡോര്‍: ഷോപ്പിംഗ് മാളിലെ ഗെയിമിംഗ് സോണില്‍ 9 വയസുകാരി പീഡനത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ട്രെഷര്‍ ഷോപ്പിംഗ് മാളിലാണ് കുട്ടി ജീവനക്കാരനാല്‍ പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
അമ്മയ്ക്കൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പെണ്‍കുട്ടി ഗെയിമിംഗ് സോണില്‍ കളിക്കാന്‍ കയറി. ഇതിനിടെ ഇവിടുത്തെ ജീവനക്കാരന് കുട്ടിയെ ഗെയിമിംഗ് സോണില്‍ ആളൊഴിഞ്ഞ മൂലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ പുറത്ത് കാത്തുനില്‍ക്കുമ്പോഴായിരുന്നു പീഡനം. തുടര്‍ന്ന് പെണ്‍കുട്ടി പുറത്തെത്തി അമ്മയോട് വിവരം പറഞ്ഞു. അമ്മ ബഹളംകൂട്ടിയതോടെ ഓടിക്കൂടിയവര്‍ ആരോപിതനായ ജീവനക്കാരനെ മര്‍ദിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോപ്പിംഗ് മാളിലെ സുരക്ഷാ സംവിധാനങ്ങളെകുറിപ്പ് അന്വേഷിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും കുറ്റപ്പെടുത്തി മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി.