യുവാക്കളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍; സ്ത്രീകളെ ഭയന്ന് പുറത്തിറങ്ങാനാവാതെ പുരുഷന്മാര്‍

36

ഹരാരെ: പുരുഷന്മാരെ പേടിച്ച് സ്വതന്ത്ര്യമായി പുറത്തിറങ്ങി നടക്കാനാവുന്നില്ലെന്ന പരാതി മിക്ക രാജ്യങ്ങളിലെ സ്ത്രീകളില്‍ നിന്നും കേള്‍ക്കാവുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകളുടെ പീഡനത്തില്‍ നിന്നും എങ്ങനെ രക്ഷ നേടുമെന്നാണ് സിംബാബ്‌വെയിലെ പുരുഷന്മാരെ ഭയപ്പെടുത്തുന്നത്. ഒറ്റക്ക് പുറത്തിറങ്ങി നടക്കാനോ പൊതു സ്ഥലങ്ങളില്‍ പോവാനോ സാധിക്കുന്നില്ല. രാജ്യത്ത് തനിച്ച് പുറത്തു പോവുന്ന പുരുഷന്മാരെ ക്രിമിനല്‍ സ്വഭാവമുള്ള വനിതകള്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്ന കേസുകള്‍ വര്‍ധിച്ചു വരികയാണ്. ഇതുവരെ ഇത്തരത്തില്‍ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

കാറിലോ മറ്റുവാഹനങ്ങളിലോ എത്തുന്ന ക്രിമിനല്‍ വനിതകള്‍ യുവാക്കളെ മുഖത്ത് മയക്ക് മരുന്ന് സ്േ്രപ ചെയ്ത് ബോധം കെടുത്തി തട്ടിക്കൊണ്ടു പോവും. പിന്നീട് ഒഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയാണ് പതിവ്. പുരുഷന്മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുന്ന വനിതകളും ഇക്കൂട്ടത്തില്‍ ഉണ്ട്.

രണ്ട് മാസം മുമ്പ് ഇത്തരത്തില്‍ ബോധം കെടുത്തി തട്ടിക്കൊണ്ടു പോയി 19കാരനായ കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തിനിരയാവുന്നവര്‍ നാണക്കേട് കാരണം സംഭവം പുറത്ത് പറയാത്തതിനാലാണ് ഈ സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ കാരണം.

Advertisements

വഴി ചോദിക്കാനെന്ന വ്യാജേനെ സമീപത്ത് വാഹനം നിര്‍ത്തി ഒരു പോലീസുകാരനെ മയക്കുമരുന്ന് സ്േ്രപ ചെയ്ത് ബോധംകെടുത്തി വാഹനത്തിലിട്ട് പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമാനമായ ദുരനുഭവം ഒരു പട്ടാളക്കാരനും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ രീതിയില്‍ 13കാരന്‍ മുതല്‍ 63കാരന്‍ വരെ പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് സിംബാബ്‌വന്‍ പോലീസ് വ്യക്തമാക്കുന്നത്. സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ പോലീസ് ശക്തമായ നടപടി ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് സഹോദരിമാര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റിലാവുകയായിരുന്നു. സോഫി, നസ്ത ഇവരുടെ സുഹൃത്ത് റോസ്‌മേരി എന്നിങ്ങനെ 23 മുതല്‍ 26 വയസുവരെ പ്രായമുള്ള സ്ത്രീകളാണ് പുരുഷപീഡനത്തിന് അറസ്റ്റിലായത്.
പരാതി നല്‍കിയ പുരുഷന്മാര്‍ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.

Advertisement