അമ്മയെ വെട്ടിക്കൊന്നതിനു തനിക്കു ജീവപര്യന്തം വേണ്ട വധശിക്ഷ തന്നെ വേണം: ജീവപര്യന്തം വിധിച്ച ജഡ്ജിയോടു കരഞ്ഞപേക്ഷിച്ച് പ്രതിയായ മകന്‍, മാവേലിക്കരയില്‍ കോടതിയെ ഞെട്ടിച്ച് പ്രതി

29

മാവേലിക്കര: അമ്മയെ വെട്ടിക്കൊന്നതിനു തനിക്ക് വധശിക്ഷ വേണമെന്ന് പ്രതിയായ മകന്‍ കോടതിയില്‍. ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചപ്പോളാണ് അമ്മയെ കൊന്ന തനിക്ക് ഇതു മതിയാവില്ല വധശിക്ഷ തന്നെ വേണമെന്ന് ജഡ്ജിയോട് പ്രതി കരഞ്ഞപേക്ഷിച്ചത്.

ചെങ്ങന്നൂര്‍ ആല പെണ്ണുക്കര പുല്ലോം താഴത്ത് വീട്ടില്‍ ശ്രീധരന്റെ ഭാര്യ ഭാസുരാംഗിയെ കോടാലിക്കൈ കൊണ്ട് വെട്ടിയാണ് മകന്‍ പ്രേമചന്ദ് കൊലപ്പെടുത്തിയത്. മാവേലിക്കര അഡീഷനല്‍ ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശിക്ഷ വിധിച്ചതിനു ശേഷം പ്രതിക്ക് എശന്തങ്കിലും പറയാനുന്തോ എന്ന കോടതിയുടെ ചോദ്യത്തിനാണ് കോടതിയെ തന്നെ ഞെട്ടിച്ചുകൊണ്ട് തനിക്ക് വധശിക്ഷ വേണമെന്ന് പ്രതി ആവശ്യമുയര്‍ത്തിയത്.

Advertisements

വധശിക്ഷ അര്‍ഹിക്കുന്നവെങ്കിലും പ്രതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജീവപര്യന്തമായി ശിക്ഷ കുറയ്ക്കുന്നതെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞത്. വധശിക്ഷ ആവശ്യപ്പെട്ട പ്രതി കരഞ്ഞുകൊണ്ടാണ് കോടതിക്ക് പുറത്തേക്ക് വന്നത്. 2015 ഒക്ടോബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം.

സ്വത്തിന്റെ പേരില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന്റെ പേരിലാണ് പതിയിരുന്ന് പ്രതി അമ്മയെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയുടെ അച്ഛനും സഹോദരങ്ങളും ഉള്‍പ്പെടെ 14 പേര്‍ സാക്ഷികളായുണ്ടായിരുന്നു. പ്രതിക്ക് മാനസികാസ്വസ്ഥ്യമുണ്ടായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും വാദം തെളിയിക്കാനായില്ല

Advertisement