തൃശൂര്‍: വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയയാള്‍ മര്‍ദ്ദനമേറ്റ് മരിച്ചു. ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ വച്ച് മര്‍ദനമേറ്റയാളാണ് മരിച്ചത്. പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയിരുന്നു.
Advertisements
ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ ഉണ്ടെന്ന് അറിഞ്ഞെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് സന്തോഷിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisement