കോട്ടയം: ഓഡിറ്റോറിയത്തില്‍ സല്‍ക്കാര ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് പിടിയിലായി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആലിപ്പറമ്പില്‍ അന്‍വര്‍ സാദത്താണ് അറസ്റ്റിലായത്. ദൃശ്യമടങ്ങിയ ഫോണ്‍ പോലീസ് കണ്ടെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. ഓഡിറ്റോറിയത്തില്‍ സല്‍ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് സ്ത്രീകള്‍ മുറിയില്‍ വസ്ത്രം മാറുകയായിരുന്നു. ഇവന്‍ മാനേജ്‌മെന്റിന്റെ ഭാഗമായി ചടങ്ങില്‍ നൃത്തപരിപാടിക്ക് എത്തിയ ഇയാളും ഈ സമയം വസ്ത്രം മാറാന്‍ എത്തി. സ്ത്രീകളെ മുറിയില്‍നിന്ന് ഇറക്കിയശേഷം ഇയാള്‍ വസ്ത്രംമാറി. ഇതിനിടെ മൊബൈല്‍ഫോണ്‍ ക്യാമറ ഓണാക്കി മുറിയിലെ ബാഗില്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു.
പിന്നീടു രണ്ട് സ്ത്രീകള്‍ മുറിയില്‍ കയറി വസ്ത്രം മാറി. മൂന്നാമത്തെ യുവതി മുറിയില്‍ കയറിയപ്പോള്‍ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് അന്‍വര്‍ സാദത്തിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.