പ്രശസ്ത മറാത്തി ടെലിവിഷന്‍-സിനിമ അഭിനേത്രി ചിന്മയി സുര്‍വേ രാഘവനെ അപമാനിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തന്റെ ബിഎംഡബ്ല്യു കാറിലിരുന്ന് ചിന്മയിയെ നോക്കി സ്വയംഭോഗം ചെയ്ത 42 കാരന്‍ ജീവന്‍ ചൗധരിയെയാണ് പിടികൂടിയത്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
വൈല്‍ പാര്‍ലെ റോഡില പാര്‍ലെ ഏരിയായില്‍ പാര്‍ലെ തിലക് വിദ്യാലയ സ്‌കൂളിനു സമീപത്തു വച്ചായിരുന്നു ചിന്മയിക്കു നേരെ അശ്ലീലപ്രവര്‍ത്തി ഉണ്ടായത്. ഇയാളെ പിടികൂടാന്‍ ചിന്മയി ശ്രമിച്ചെങ്കിലും കാറുമായി രക്ഷപ്പെട്ടു. കാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രമാണ് ചിന്മയിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ചിന്മയിയും ഭര്‍ത്താവും പ്രമുഖ മറാത്തി-ഹിന്ദി ചലച്ചിത്ര-സിനിമ അഭിനേതാവുമായ സുമീത് രാഘവനും ചേര്‍ന്ന് വിലെ പാര്‍ലെ പൊലീസ് സ്റ്റേഷനിലും മുംബൈ ട്രാഫിക് പൊലീസിലും പരാതി കൊടുത്തു.
പരാതി നല്‍കിയതിനു പിന്നാലെ രാഘവന്‍ ഈ സംഭവം ട്വീറ്റ് ചെയ്തു. ആ ഡ്രൈവര്‍ ഒരു ചാര നിറത്തിലുള്ള സഫാരി സ്യൂട്ട് ആയിരുന്നു ധരിച്ചിരുന്നത്. പാര്‍ലെ തിലക് വിദ്യാലയ സ്‌കൂളിനു സമീപമാണ് അയാള്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇവിടെ വച്ചാണ് അയാള്‍ തന്റെ ഭാര്യയുടെ നേര്‍ക്ക് സ്വയംഭോഗം ചെയ്തു കാണിച്ചത്. അയാളെ പിടികൂടും മുന്നേ പക്ഷേ രക്ഷപ്പെട്ടു കളഞ്ഞു. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആ സമയത്ത് പുറത്തു വരുന്നതാണ്. ഇയാള്‍ ആ കുട്ടികളെയും ഇത്തരത്തില്‍ അപമാനിക്കുന്നവനായിരിക്കും. അതുകൊണ്ട് അയാളെ കണ്ടെത്തേണ്ടതുണ്ടെന്നും കാണിച്ചായിരുന്നു രഘവന്റെ ട്വീറ്റ്. ഇതിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടിയത്.
എന്തായലും പൊലീസ് സിസിടിവി ഫൂട്ടേജുകളുടെയും കാര്‍ നമ്പറിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് വൈല്‍ പാര്‍ലെ പൊലീസ് മേധാവി ഇന്‍സ്പെക്ടര്‍ ലക്ഷ്മണ്‍ ചവാന്‍ പറഞ്ഞു.