വീട്ടുകാര്‍ കല്യാണത്തിന് സമ്മതിച്ചില്ല; കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

22

സിതപൂര്‍: വിവാഹത്തിന്​ വീട്ടീകാര്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത്​ കൗമാരക്കാരായ കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു മുമ്ബില്‍ ചാടി ആത്മഹത്യ ചെയ്​തു. വിരേന്ദ്ര വെര്‍മ(19),രഞ്​ജന(18) എന്നിവരാണ്​ ആത്മഹത്യ ചെയ്​തത്​. ഉത്തര്‍പ്രദേശില്‍ സിതപൂരിലെ മെഹമൂദാബാദിലാണ്​​ സംഭവം​.

Advertisements

ഇവര്‍ തമ്മിലുള്ള പ്രണയബന്ധത്തിന്​ ഇരുകുടുംബവും എതിര്​ നിന്ന​േതാടെ മെയ്​ 23ന്​ വീടുവിട്ടിറങ്ങിയ ഇരുവരും ഇന്നലെ ഷാജഹാന്‍പൂര്‍-ഗോണ്ട പാസഞ്ചറിനു മുമ്ബില്‍ ചാടി മരിക്കുകയായിരുന്നു. മരണത്തിനു മുമ്ബ്​ ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്​ പ്രഥമദൃഷ്​ട്യ മനസ്സിലാക്കാനായതെന്ന്​ പൊലീസ്​ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്​റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്​.

Advertisement