ലസ്സി ഷോപ്പുകളില്‍ നിന്നും ലസ്സി വാങ്ങി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പഴകിയ തൈരും പാത്രങ്ങളില്‍ നിറയെ പുഴുക്കളും പട്ടിക്കാഷ്ഠവും, വെള്ളം എടുക്കുന്നത് കക്കൂസില്‍ നിന്നും

35

കൊച്ചി: എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് പഴകിയ തൈരും പുഴുക്കള്‍ വളരുന്ന ലസ്സി പാത്രങ്ങളും പട്ടികാഷ്ഠവും. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ് നടന്നത്. ചുരുങ്ങിയ കാലഘട്ടത്തില്‍ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ലസ്സി കടകള്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ റെയ്ഡ് നടന്നത്.

കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവുമെല്ലാം കണ്ടെത്തിയതിനെ തുടര്‍ന്ന് ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനെയും ഹെല്‍ത്ത് ഡിപ്പാര്‍മെന്റിനെയും വിവരം അറിയിക്കുകയായിരുന്നു. ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍മെന്റ് പ്രതികരിച്ചു.

Advertisements

ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്ട്രേഷന്‍ നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നികുതി വകുപ്പ് അന്വേഷണം നടത്തിയത്. എന്നാല്‍ ലസ്സികള്‍ എവിടെയാണ് നിര്‍മ്മിക്കുന്നതെന്ന അന്വേഷണമെത്തിയത് പഴകിയ തൈരുപയോഗിച്ച് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലും.

ഇതിനിടെ വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥലം കാണപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തുകയായിരുന്നു. രാസവസ്തുക്കള്‍ ചേര്‍ത്ത് കൃത്രിമ ലസ്സി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനെതിരെ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിലെ വിവിധ ലസ്സി ഷോപ്പുകളിലേക്ക് ലസ്സി എത്തിക്കുന്നത് ഇവിടുന്നാണ്. പാല്, കസ്റ്റാഡ് പൗഡര്‍, പിസ്ത തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിച്ച കിണറില്‍ നിന്നാണ് ഇവര്‍ വെള്ളമെടുക്കുന്നത്. ജിഎസ്ടി വിഭാഗവും ആരോഗ്യ വിഭാഗവും കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Advertisement