തെന്നിന്ത്യന്‍ സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് വിവാദം അടങ്ങാതെ കത്തുകയാണ്. സിനിമാമേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ തുറന്നുപറഞ്ഞ് 15 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ സിനിമയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
സിനിമയില്‍ ഒരു അവസരം കിട്ടാന്‍ വേണ്ടി സംവിധായകന്‍ പറയുന്നത് എന്തും ചെയ്യാനാണ് ഞങ്ങളുടെ വിധിയെന്നും കിടക്ക പങ്കിടുക മാത്രമല്ല, സംവിധായകന്‍ പറയുന്നത് കേട്ട് സ്‌കിന്‍ ടോണ്‍ മാറ്റാനായി സര്‍ജറി വരെ നടത്തിയിട്ടുണ്ടെന്നും ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ പലരും തുറന്നു പറയുകയുണ്ടായി.
10 വര്‍ഷമായി തെലുങ്ക് സിനിമയില്‍ തുടരുന്ന സന്ധ്യാ നായിഡു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അവരുടെ വാക്കുകള്‍ ഇങ്ങനെ…
സംവിധായകന്‍ പറയുന്നതൊക്കെ ചെയ്താലും മിക്കവര്‍ക്കും റോളൊന്നും കിട്ടാറില്ല. കിട്ടിയാലും സ്‌ക്രീനില്‍ ഒന്നോ രണ്ടോ മിനിറ്റ് വന്നുപോകുന്ന വേഷം മാത്രമായിരിക്കും അത്. 18ാമത്തെ വയസുമുതല്‍ സിനിമയില്‍ അഭിനയിക്കുന്ന വ്യക്തിയാണ് ഞാന്‍. ചേച്ചി, അമ്മ റോളുകളാണ് ഞാന്‍ സ്ഥിരമായി ചെയ്യുന്നത്.
സെറ്റില്‍വെച്ച് എന്നെ അമ്മ എന്ന് വിളിക്കുന്നവരാണ് രാത്രിയില്‍ കൂടെ കിടക്കാന്‍ ക്ഷണിക്കുന്നത്. വാട്സാപ്പ് വന്നതോടെ അതുവഴിയുള്ള ശല്യവും കൂടുതലാണ്. രാത്രിയില്‍ ഇക്കിളി സംസാരങ്ങള്‍ക്ക് നിര്‍ബന്ധിക്കും. മാനേജര്‍ കാരവന്‍ ഉപയോഗിക്കാമെന്ന് പറഞ്ഞാലും അതിന് ഞങ്ങള്‍ക്ക് അനുവാദമില്ല. സാരിയുടെ മറവിലും ഏതെങ്കിലും കെട്ടിടത്തിന്റെ മറവിലും നിന്നാണ് കോസ്റ്റ്യൂ മാറുന്നതുപോലും. വലിയ താരങ്ങള്‍ക്ക് രാജകീയ പരിഗണന നല്‍കുമ്പോള്‍ ഞങ്ങളെ പുഴുക്കളെപ്പോലെയാണ് കരുതുന്നത.് സുനിത റെഡ്ഢി പറയുന്നു.
ഇതിനെതിരെ ശക്തമായ സംഘടന വേണമെന്നും തെരഞ്ഞെടുപ്പിലൂടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് ടോളിവുഡിലെ ചൂഷണം അവസാനിപ്പിക്കണമെന്നുമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ആവശ്യം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന മേഖലയായി ടോളിവുഡ് മാറേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ പറഞ്ഞു.