ജലന്ദര്‍: സംശയരോഗത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചു. പഞ്ചാബിലെ ജലന്ദറിലാണ് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്‌ലറ്റിലിട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സ്ത്രീ അറ്റകൈ പ്രയോഗിച്ചത്. ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങ്ങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ ആക്രമിച്ചത്.
പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആസാദ് ഗുരുതരാവസ്ഥതയിലാണെന്ന് പോലീസ് അറിയിച്ചു. ആസാദ് സിങ് ഉറങ്ങുമ്പോള്‍ ഭാര്യ വടികൊണ്ട് ഇയാളുടെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം ജനനേന്ദ്രിയം ഛേദിച്ച് ടോയ്‌ലറ്റില്‍ കളഞ്ഞു. എന്നാല്‍ രക്ത പ്രവാഹം അനിയന്ത്രിതമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആസാദ് സിങ്ങിന്റെ പിതാവിന്റെ പരാതിയില്‍ സുഖ്‌വന്ത് കൗറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.