ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; മനംനൊന്ത് ഭര്‍ത്താവ് ട്രെയിനു മുന്നില്‍ ചാടി മരിച്ചു

22

ന്യുഡല്‍ഹി: ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ വീട് വിട്ടിറങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. അതിനു മുന്‍പ് മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്റെ മരണം അറിയിച്ചുകൊണ്ട് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം അയാള്‍ അയച്ചു.

Advertisements

വിരാറിലെ ഗ്ലോബല്‍ സിറ്റി സ്വദേശിയായ അമിത് രത്തന്‍ഷി പോകര്‍ (25) ആണ് വിരാറിലെ ലോക്കല്‍ ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

അപകടമരണമായി പോലീസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ആത്മഹത്യയാണെന്ന് ബോധ്യമായത് വീഡിയോ സന്ദേശം പുറത്തുവന്നതോടെയാണ്. തന്റെ ഭാര്യ ധര്‍മ്മിഷ്യെ ഈ മാസം ഒന്‍പത് മുതല്‍ കാണാനില്ലെന്നും അവള്‍ എന്തിനാണ് വീടുവിട്ടുപോയതെന്ന് തനിക്ക് അറിയില്ലെന്നും അമിത് പറയുന്നു.

ഭാര്യയുടെ സ്വഭാവത്തെ കുറിച്ച അവളുടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ജീവനൊടുക്കുന്നതില്‍ തന്റെ മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നതായും വീഡിയോയില്‍ പറയുന്നു.

ധര്‍മ്മിഷ്ഠയെ കാണാനില്ലെന്ന് കാണിച്ച് പോലീസിന് പരാതി ലഭിച്ചിരുന്നു. അത് അവരുടെ കുടുംബപ്രശ്നം മാത്രമാണെന്നും അമിതിന്റെ ഒരു ബന്ധു പറഞ്ഞു.

Advertisement